പൊതു തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ലക്ഷ്യമിട്ട് ബി ജെ പി; പ്രതിപക്ഷ ഐക്യത്തിന് പ്രസക്തി നഷ്ടമാകുമെന്ന് കണക്ക് കൂട്ടൽ

പൊതുതെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വോട്ട് വിഹിതം ലക്ഷ്യമിട്ട് ബിജെപി. അമ്പത് ശതമാനം വോട്ട് വിഹിതമെന്ന ലക്ഷ്യത്തിലെത്തുന്നതോടെ പ്രതിപക്ഷ ഐക്യത്തിന് പ്രസക്തി നഷ്ടമാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ഒരുദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ബിജെപി യുടെ ലക്ഷ്യം വ്യക്തമാക്കിയത്. പാര്‍ട്ടി പൊതുവേ ദുര്‍ബ്ബലമായിട്ടുള്ള ദക്ഷിണേന്ത്യയിലേക്കുള്ള പാര്‍ട്ടിയുടെ പ്രവേശനകവാടമാണ് കര്‍ണ്ണാടകയെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ്സ് ഒരുദേശീയ പാര്‍ട്ടിയാണെന്ന് അംഗീകരിക്കുന്നതായി പറഞ്ഞ അമിത് ഷാ 250 ലോക്‌സഭാ സീറ്റുകളില്‍ ബിജെപിയും കോണ്‍ഗ്രസ്സും പരസ്പരം ഏറ്റുമുട്ടുന്ന കാര്യവും ചൂണ്ടിക്കാട്ടി. ശിവസേനയുമായുള്ള സഖ്യം തുടരുകയാണെന്നും അടുത്ത തെരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കുമെന്നും അമിത്ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനുമെതിരെ ശിവസേന കടുത്ത വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ സഖ്യത്തെകുറിച്ചുള്ള പരാമര്‍ശം.
ബീഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡുമായുള്ള സഖ്യം ശക്തമാണെന്നും അമിത് ഷാ അഭിപ്രായപെട്ടു.ടിഡിപി യുമായുള്ള സഖ്യം തകര്‍ന്ന ആന്ധ്രാ പ്രദേശിലാകും കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ ശ്രദ്ധയെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യമുന്നയിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ യുമായുള്ള ബന്്ധം ഉപേക്ഷിച്ചത്. ടിഡിപി ബന്ധമുപേക്ഷിച്ച ബിജെപി സ്വന്തം നിലയ്ക്ക് അടിത്തറ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ ആന്ധ്രയില്‍ നടത്തുമെന്നാണ് അമിത്ഷായുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്
https://www.facebook.com/Malayalivartha
























