Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

രൂപയുടെ മൂല്യം ഇടിയുന്നു; നേട്ടം പ്രവാസികള്‍ക്ക്; പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വല കൂത്തനെ ഉയരും നിത്യജീവിതം എങ്ങനെയെന്ന അശങ്കയില്‍ രാജ്യം

08 MAY 2018 05:50 PM IST
മലയാളി വാര്‍ത്ത

രൂപയുടെ മൂല്യം എഴുപതിലേക്കെത്തിയാല്‍ നിത്യജീവിതത്തെ അത് എങ്ങനെ ബാധിക്കും എന്ന കാര്യം ചിന്തിക്കാന് കുടി പറ്റില്ല എന്നാല്‍ അത് ഈ വര്‍ഷം തന്നെ സംഭവിക്കും. രൂപയുടെ മൂല്യം പടുകുഴിയിലേക്കാണ് പോകുന്നത്. അസംസ്‌കൃത എണ്ണവില കുതിക്കുകയും ഡോളര്‍ ശക്തമായി തുടരുകയും ചെയ്യുന്നതാണ് പ്രധാന കാരണം. ഈ സാഹചര്യത്തില്‍ 70 കടക്കാന്‍ രൂപയ്ക്ക് ഇനി അധികനാള്‍ വേണ്ടിവരില്ല. 2017 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണു രൂപ ഇപ്പോള്‍. ഇന്നും 14 പൈസയുടെ ഇടിവു നേരിട്ട രൂപ ഡോളറിനെതിരെ 67.27 എന്ന നിലവാരത്തിലേക്കിടിഞ്ഞു. ബാങ്ക് ഓഫ് അമേരിക്ക, ഡിബിഎസ് ബാങ്ക്, ഐഎഫ്എ ഗ്ലോബല്‍ തുടങ്ങിയ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളെല്ലാം പ്രവചിക്കുന്നത് എഴുപതിനും താഴേക്കു രൂപയുടെ മൂല്യം ഇടിയുമെന്നുതന്നെയാണ്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ഉണര്‍വ് ഡോളറിനെ വര്‍ഷത്തിലെ ഏറ്റവും മികച്ച നിലവാരത്തിനു തൊട്ടടുത്തെത്തിച്ചിട്ടുണ്ട്.

രൂപ യുടെ മൂല്യത്തില്‍ ഇടിവു വന്നാല്‍ ഇറക്കുമതിച്ചെലവു കൂട്ടും. അതുതന്നെയാണ് രാജ്യത്തിനുണ്ടാക്കുന്ന ഏറ്റവും വലിയ ആഘാതം. എണ്ണവില കൂടിവരുന്ന സാഹചര്യത്തില്‍ ഇറക്കുമതിക്കുവേണ്ടി രാജ്യം കൂടുതല്‍ പണം നല്‍കണം. ഇതു രാജ്യത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ് കൂട്ടുകയും. ഉയര്‍ന്ന കറന്റ് അക്കൗണ്ട് കമ്മി രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുകയും ചെയ്യും കൂടാകെ എണ്ണച്ചെലവു കൂടുന്നതു ഉയര്‍ന്ന ഇന്ധനവിലയായി മാറും. ഉയര്‍ന്ന ഇന്ധനവില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടും. പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇതിന്റെ ഫലം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ ബജറ്റിന്റെ താളം തെറ്റിക്കും. വിലക്കയറ്റം പണപ്പെരുപ്പത്തോതു കൂട്ടും. ഉയര്‍ന്ന പണപ്പെരുപ്പവും രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കും.

വിദേശരാജ്യങ്ങളിലെ പഠനമനുസരിച്ച് വിനോദയാത്രയുടെ ചെലവും രൂപ തളര്‍ന്നാല്‍ കൂടും. ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ക്കൊണ്ടു നിര്‍മിക്കുന്ന കംപ്യൂട്ടറുകള്‍, കാര്‍ഡുകള്‍, സ്മാര്‍ട്‌ഫോണുകള്‍ എന്നിവയുടെ വിലയും കൂടും. പിന്നെ ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായവും കച്ചവടവും പ്രതിസന്ധിയിലാകും.

എന്നാല്‍ ഇത് ചില മേഖലകളില്‍ നേട്ടമുണ്ടാക്കും. കയറ്റുമതിക്കാര്‍ക്കു കൂടുതല്‍ പണം ലഭിക്കും. കയറ്റുമതിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും കച്ചവടവും കൂടുതല്‍ നേട്ടത്തിലാകും. ഉദാഹരണത്തിന് ഐടി സേവനങ്ങള്‍ വിദേശ രാജ്യത്തേക്കു കയറ്റിയയയ്ക്കുന്ന നമ്മുടെ ടെക് കമ്പനികളുടെ ലാഭം വര്‍ധിക്കും. വന്‍തോതില്‍ വിദേശത്തേക്കു മരുന്നു കയറ്റി അയയ്ക്കുന്ന ഫാര്‍മാ കമ്പനികളും രൂപയുടെ മൂല്യം കുറഞ്ഞാല്‍ നേട്ടമുണ്ടാക്കും. നാട്ടിലേക്കു പണമയ്ക്കുന്ന പ്രവാസികള്‍ക്കും രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 minutes ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (12 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (5 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

Malayali Vartha Recommends