കുഞ്ഞിന് പേരിടുന്നതിനെതിരെ ചൊല്ലി ദമ്പതികള്‍ തര്‍ക്കിച്ചു, അവസാനം കുഞ്ഞിന് കോടതി പേരിട്ടു, ആ പേര് ഇങ്ങനെ

കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാകുന്നത് ഇത് ആദ്യമാകും. മിശ്രവിവാഹിതരായ ദമ്പതികളാണ് പേരിനെ ചൊല്ലി തര്‍ക്കമുണ്ടാക്കിയത്.
അവസാനം കോടതി തന്നെ ഒരു പേരിടുകയായിരുന്നു. ജോഹാന്‍ എന്ന പേരാണ് അമ്മ നിര്‍ദേശിച്ചത് സച്ചിന്‍ എന്ന പേരാണ് അച്ഛന്‍. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് കോടതി ഒരു പേരിടുകയായിരുന്നു. ജോഹാന്‍ സച്ചിന്‍ എന്ന പേരാണ് കോടതി ആ കുഞ്ഞിനായി നല്‍കിയത്.
2010 ആഗസ്തില്‍ ഹിന്ദു ആചാരപ്രകാരം കല്യാണം കഴിച്ച ദമ്പതികള്‍ക്ക് 2013 സെപ്തംബര്‍ 20നാണ് കുഞ്ഞ് ജനിച്ചത്. ഹിന്ദുമത വിശ്വാസിയായ ഭര്‍ത്താവും ക്രിസ്ത്യന്‍ മത വിശ്വാസിയായ ഭാര്യയും അകന്നതോടെ വിവാഹ മോചന കേസ് കുടുംബ കോടതിയിലെത്തി.
കുട്ടിയുടെ സ്‌കൂള്‍ പ്രവേശനത്തിന് ജനന സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ രണ്ടു പേരും സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതോടെ തരാനാകില്ലെന്ന് മുന്‍സിപ്പാലിറ്റി അധികൃതരും വ്യക്തമാക്കി. പിന്നീടാണ് തര്‍ക്കം കോടതി കയറിയത്.
കുട്ടിയെ മാമോദീസ മുക്കിയെന്ന് അമ്മയും മറ്റൊരു പേരിടാന്‍ ധാരണയിലെത്തിയെന്ന് പിതാവും കോടതിയില്‍ വാദിച്ചു. കുടുംബ കോടതിയില്‍ കേസ് തുടരുന്നതിനാല്‍ കുട്ടിയുടെ അവകാശ കാര്യത്തില്‍ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒടുവില്‍ പേരില്ലാതെ സ്‌കൂളില്‍ ചേര്‍ക്കാനാകാത്തതിനാല്‍ രണ്ടു പേരുടേയും ആഗ്രഹം പരിഗണിച്ച് ജോഹാന്‍ സച്ചിന്‍ എന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























