കര്‍ണാടക നാളെ പോളിങ് ബൂത്തിലേക്ക്, ഇനി നിശബ്ദ പ്രചരണം, 15നാണ് വോട്ടെണ്ണല്‍

ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് കൊട്ടിക്കലാശം. 224 അംഗ നിയമസഭയിലേക്ക് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. ബംഗളൂരു ജയനഗറില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ മരണംകാരണം തെരഞ്ഞെടുപ്പ് മാറ്റി.
പണകൊഴുപ്പേകിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പണമൊഴുക്കിന് പുറമെ ഒരുഭാഗത്ത് ബിജെപിയുടെ മതധ്രുവീകരണ പ്രചാരണത്തിനും കോണ്‍ഗ്രസിന്റെ പ്രാദേശികവാദത്തിനും സംസ്ഥാനം സാക്ഷിയായി. അവസാന ഘട്ടമായപ്പോള്‍ വ്യക്തിഗതമായ അധിക്ഷേപങ്ങളിലേക്ക് പ്രചാരണം അധഃപതിച്ചു.
അഴിമതിക്കേസില്‍ ജയിലിലായ യെദ്യൂരപ്പയല്ലാതെ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്തതും ബിജെപിക്ക് തിരിച്ചടിയായി.
വികസനമോ ജനകീയ പ്രശ്‌നങ്ങളോ ഉയര്‍ത്താതെ സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിനെ ആശ്രയിക്കേണ്ടി വന്നു കോണ്‍ഗ്രസിന്. നാല്‍പ്പതോളം സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിര്‍ണായക ശക്തിയാകാമെന്ന കണക്കുകൂട്ടലിലാണ് ജനതാദള്‍ സെക്യുലര്‍. 19 സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്. 15നാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha

























