ശ്രീദേവിയുടെ മരണം 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനെന്ന് നിര്‍മാതാവ്; ഹർജി സുപ്രീം കോടതി തള്ളി

നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിനിമ നിര്‍മാതാവായ സുനില്‍ സിങ് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഹർജി തള്ളിയത്. സിനിമ നിര്‍മാതാവായ സുനില്‍ സിങ്ങാണ് ഹരജിക്കാരന്‍. ഡല്‍ഹി ഹൈകോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ശ്രീദേവിക്ക് ഒമാനില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ടെന്ന് ഹരജിക്കാരന്‍ പറഞ്ഞു. യു.എ.ഇയില്‍ വെച്ച് മരിച്ചാല്‍ മാത്രമേ ആ തുക ലഭിക്കുകയുള്ളൂ. അതിനാല്‍ ഇന്‍ഷുറന്‍സ് നേടിെയടുക്കുന്നതിനായി നടത്തിയ െകാലപാതകമാണെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും ഇനിയും വിഷയത്തില്‍ ഇടപെടാനകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഫെബ്രുവരി 24 ന് ദുബൈ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണാണ് ശ്രീദേവി മുങ്ങിമരിച്ചത്. ബന്ധുവിെന്റ വിവാഹ ചടങ്ങില്‍ പെങ്കടുക്കുന്നതിനായി ദുബൈയിലെത്തിയതായിരുന്നു അവര്‍. ബോധരഹിതയായി ബാത്ടബ്ബില്‍ വീണതാണ് മരണത്തിനിടയാക്കിയെതന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha
























