അച്ഛനെ ജീവനോടെ വേണമെങ്കിൽ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം... പിതാവിന്റെ ജീവന്‍ രക്ഷിക്കാനായി രണ്ടു മണിക്കൂര്‍ നേരം അനങ്ങാതെ ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപ്പിടിച്ച് ഏഴ് വയസ്സുകാരി

‘നിന്റെ അച്ഛനെ ജീവനോടെ വേണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം. ഇവിടെ ഡ്രിപ്പ് സ്റ്റാന്റ് ഇല്ല. കുപ്പി താഴ്ത്തിയാല്‍ ആളു പോക്കാണ്’. എന്ന് ഒരു മകളോട് ഡോക്ടര്‍ പറഞ്ഞാല്‍ ആ കുഞ്ഞ് അതനുസരിക്കാതിരിക്കുമോ. ഡോകടര്‍ പറഞ്ഞത് 7 വയസ്സുള്ള അവള്‍ അക്ഷരം പ്രതി അനുസരിച്ചു. രണ്ടു മണിക്കൂര്‍ ഒരേ നില്‍പ്പ്.
കൈകാലുകള്‍ കഴച്ചിട്ടും അവളുടെ അച്ഛനെ രക്ഷിക്കണമെന്ന ചിന്തമാത്രമായിരുന്നു മനസ്സില്‍. മാഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള 1200 കിടക്ക കളാല്‍ സജ്ജമായ സര്‍ക്കാര്‍ ആശുപത്രിയില്‍് നടന്നതാണ് ഈ സംഭവം. ഇക്കഴിഞ്ഞ 7 /05/18 നു ഓപ്പറേഷന്‍ കഴിഞ്ഞശേഷം എകനാഥ് ഗാവലി യെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ഡ്രിപ്പ് സ്റ്റാന്റ് ഇല്ലെന്ന കാരണം പറഞ്ഞ് ഡോക്ടര്‍ 7 വയസ്സുകാരിയായ ഗാവുലിയുടെ മകളെ ഈ വിധം പീഡിപ്പിച്ചത്.
മാറാട്ടവാഡയിലെ 8 ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിനു രോഗികള്‍ വരുന്ന ഈ ആശുപത്രിയില്‍ യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഇല്ലെന്നാണ് ഗ്ലോബല്‍ മെഡിക്കല്‍ ഫൌണ്ടേഷന്‍ പ്രതിനിധി മസിയുദ്ദീന്‍ സിദ്ദിക്കി പറയുന്നത്.
https://www.facebook.com/Malayalivartha
























