മുംബൈ മുന്‍ പൊലീസ് കമീഷണര്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു; സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു

മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. ദക്ഷിണ മുംബൈയിലുള്ള സ്വന്തം വീട്ടില്‍ വെച്ച് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. ഹിമാന്‍ഷു റോയ് കാന്‍സര്‍ ബാധിതനായിരുന്നു.
1988 ബാച്ചിലെ മഹാരാഷ്ട്ര കേഡറിലെ ഐ.പി.എസ് ഓഫീസറായ അദ്ദേഹം സംസ്ഥാനത്തെ ജനകീയനായ പൊലീസ് ഉദ്യോഗസ്ഥനാണ്. ഐ.പി.എല്‍ വാതുവെപ്പ് കേസ്, മുംബൈ ഭീകരാക്രമണം, ജേണലിസ്റ്റ് ജെ ഡേ വധം, ദാവൂദിന്‍റെ സഹോദരന്‍ ഇഖ്ബാല്‍ കസ്കറിന്റെ ഡ്രൈവര്‍ ആരിഫ് ബെയ്ലിന്‍െറ കൊല, വിജയ് പലാന്ദെ ഉള്‍പെട്ട ഇരട്ട കൊലപാതക കേസ്, ലൈല ഖാന്‍ കൊലപാതകം, നിയമ വിദ്യാര്‍ഥി പല്ലവി പുര്‍ഖയസ്തയുടെ കൊലപാതകം എന്നിവ അദ്ദേഹമാണ് അന്വേഷിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























