Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

നേപ്പാള്‍ ഇല്ലാതെ ഇന്ത്യയുടെ വിശ്വാസങ്ങളും ചരിത്രവും ക്ഷേത്രങ്ങളും പൂര്‍ണമാകില്ലെന്ന് മോദി

11 MAY 2018 03:46 PM IST
മലയാളി വാര്‍ത്ത

നേപ്പാള്‍ ഇല്ലാതെ ഇന്ത്യയുടെ വിശ്വാസങ്ങളും ചരിത്രവും ക്ഷേത്രങ്ങളും പൂര്‍ണമാകില്ലെന്നും നേപ്പാളില്ലാതെ ഭഗവാന്‍ രാമന്‍ പൂര്‍ണനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ രണ്ട് ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അയോധ്യയെയും ജാനക് പുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുമത വിശ്വാസ പ്രകാരം രാമന്റെ ജന്മസ്ഥലമാണ് അയോധ്യ. നേപ്പാളിലെ ജാനക്പുര്‍ സീതയുടെ ജന്മസ്ഥലവും. ഇത് പരോക്ഷമായി പരാമര്‍ശിച്ചാണ് മോദിയുടെ പ്രസംഗം.

രാമായണ സര്‍ക്യൂട്ട് എന്നപേരില്‍ ആവിഷ്‌കരിച്ചിട്ടുള്ള ആധ്യാത്മിക വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമാണ് ജാനക് പുര്‍- അയോധ്യ ബസ് സര്‍വീസ്. നൂറ്റാണ്ടുകളുടെ ബന്ധമാണ് അയോധ്യയും ജാനക്പുരും തമ്മിലുള്ളതെന്നും അത് തകര്‍ക്കാനാകാത്തതാണെന്നും മോദി പറഞ്ഞു. 225 കിലോമീറ്റര്‍ വരുന്ന ബസ് സര്‍വീസ് മോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയും ചേര്‍ന്നാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

അയല്‍രാജ്യങ്ങള്‍ക്ക് പ്രഥമപരിഗണന എന്ന നയത്തില്‍ നേപ്പാളിനെയാണ് ഇന്ത്യ ആദ്യം പരിഗണിക്കുന്നതെന്നും മോദി പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ടുരാജ്യങ്ങളില്‍ നിന്നുമുള്ള 11,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നേപ്പാളില്‍ വിന്യസിച്ചിരിക്കുന്നത്.

ഇന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രത്തില്‍ മോദി പ്രാര്‍ഥന നടത്തും. കൂടാതെ കെ.പി. ശര്‍മ ഒലിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. നേപ്പാള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

ഇന്ത്യയുടെ സഹായത്തോടെ സംഘുവസഭാ ജില്ലയില്‍ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് നിര്‍വഹിക്കും.

ശനിയാഴ്ച മുക്തിനാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദി ക്ഷേത്രത്തിന്റെ വികസനത്തിനായി സഹായം വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നത്. ഇത് മുന്നാം തവണയാണ് മോദി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം ആദ്യത്തെ സന്ദര്‍ശനവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends