Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇന്ത്യയുടെ ഒാൺലൈൻ വ്യവസായത്തി​ന്റെ ജാതകം തന്നെ തിരുത്തുന്ന സംരഭമായി ഫ്ളിപ്കാര്‍ട്ട് ; രണ്ട്​ ബെഡ്​റൂം അപ്പാർട്ട്​മന്റിലെ ഒാൺലൈൻ ബുക്ക്​​സ്​റ്റോറിൽ നിന്നും ഇന്ത്യയുടെ ഒാൺലൈൻ വ്യവസായത്തി​ന്റെ ജാതകം തന്നെ തിരുത്തിയ രണ്ടു യുവാക്കൾ

11 MAY 2018 05:31 PM IST
മലയാളി വാര്‍ത്ത

സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ , പതിനൊന്നു വര്ഷം മുൻപ് ബംഗളൂരുവിലെ രണ്ടു ബെഡ്റൂം അപ്പാർട്മെന്റിൽ ഒരു ഓൺലൈൻ ബുക്സ്റ്ററെ തുടങ്ങുമ്പോൾ ആ ചെറുപ്പക്കാർക്കുണ്ടായിരുന്ന സ്വപ്നം ചെറുതായിരുന്നു. സ്വന്തമായി അഞ്ഞൂറ് സ്ക്വാർഫീറ്റിൽ സ്ഥാപനം , ഒരു ജോലിക്കാരനെയെങ്കിലും മുഴുവൻ സമയ ശമ്പളത്തിൽ നിർത്തണം.

സ്വപ്‌നങ്ങൾ ഇവരുടെ വളർച്ചയിൽ തോറ്റു പോയിരിക്കാം. കോറമംഗലയിലെ ചെറിയ വാടക അപ്പാർട്മെന്റിൽ നിന്നും ഒരുലക്ഷത്തിലധികം സ്ക്വാർഫീറ്റിൽ ബാംഗളുരു സിറ്റിയിൽ ഹെഡ് ഓഫീസും , 2017 ൽ 15,264 കോടി രൂപയുടെ വിറ്റുവരവുമായി ഇന്ത്യ കീഴടക്കിയ ഫ്ലിപ്പ്കാർട്ട് , വാൾമാർട്ടും ഗൂഗിളും ചേർന്ന് ഏറ്റെടുക്കുന്നതോടെ ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയുടെ ഈ രണ്ടു ചെറുപ്പക്കാർ സച്ചിൻ ബൻസാലും ,ബിന്നി ബൻസാലും

ചണ്ഡിഗർ സ്വദേശികളാണ് രണ്ടുപേരും. സെന്റ് ആൻസ് കോൺവെന്റ് സ്‌കൂളിൽ പഠിക്കുന്ന കാലം ഒരു എ ഗ്രേഡ് വിദ്യാർത്ഥിമാത്രമായിരുന്നു സച്ചിൻ. പേരുകൾ തമ്മിൽ അന്തരമായ സാമ്യമുണ്ടെങ്കിൽ പോലും രണ്ടുപേരും തമ്മിൽ കണ്ടുമുട്ടുന്നത് ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വച്ചാണ്. രണ്ടുപേരും ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീറിങ്ങിൽ ബിരുദം നേടി. സോഫ്ട്‌വെയറുകൾ കത്തിനിൽക്കുന്ന കാലഘട്ടത്തിൽ ജീവിച്ചവരായതിനാൽ തന്നെ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തേതാണ് രണ്ടുപേർക്കും കഴിഞ്ഞു.

2007 ഒക്ടോബറിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൽഹിയിലെ പൂർവ വിദ്യാർത്ഥികളായ സച്ചിന്‍ ബന്‍സാല്‍ ബിന്നി ബന്‍സാല്‍ ചേർന്ന് ബാംഗ്ലൂർ ആസ്ഥാനമാക്കി ഫ്ലിപ്കാർട്ട് സ്ഥാപിക്കുന്നത്. ബംഗളൂരുവിൽ കോറമംഗലയിലെ രണ്ട്​ ബെഡ്​റൂം അപ്പാർട്ട്​മന്റിൽ ഒാൺലൈൻ ബുക്ക്​​സ്​റ്റോർ ആരംഭിക്കുമ്പോൾ ഇന്ത്യയുടെ ഒാൺലൈൻ വ്യവസായത്തി​ന്റെ ജാതകം തന്നെ മാറ്റുന്ന സംരഭമായി അത്​ മാറി. ആദ്യ കാലങ്ങളിൽ ഓൺലൈൻ ബുക്ക് വില്പന മാത്രം നടത്തിയിരുന്ന ഫ്ലിപ്കാർട്ട് 2008 ആയപ്പൊളേക്കും ദിവസവും 100 ഓളം ഓൺലൈൻ വില്പനകൾ നടത്തിത്തുടങ്ങി.

ആ വർഷം 20 ഒാർഡറുകൾ ഡെലിവറി ചെയ്യാൻ ഫ്ലിപ്​കാർട്ടിന്​ സാധിച്ചു. ഫ്ലിപ്​കാർട്ട്​ ഇ-കോമേഴ്​സ്​ സൈറ്റായി മാറുന്നതാണ്​ 2008ൽ കണ്ടത്​. ഇന്ത്യൻ ഒാൺലൈൻ ഷോപ്പിങ്​ രംഗത്തെ വൻ വളർച്ചക്ക്​ തുടക്കം കുറിക്കുകയായിരുന്നു ഇതിലുടെ. 3400 ഒാർഡറുകളാണ്​ 2008ൽ ഫ്ലിപ്​കാർട്ട്​ ഡെലിവറി ചെയ്​തത്​. 2009ലാണ്​ ഫ്ലിപ്​കാർട്ട്​ അംബൂർ അയ്യപ്പയെന്ന ആദ്യ മുഴവൻ സമയ ജീവനക്കാരനെ ജോലിക്കെടുത്തത്​. തുടർന്ന്​ മറ്റൊരു സ്വകാര്യ കമ്പനി ഫ്ലിപ്​കാർട്ടിൽ 1 മില്യൺ ഡോളർ നിക്ഷേപിച്ചതോടെ സ്ഥാപനത്തി​ന്റെ വളർച്ചക്ക്​ ആക്കം കൂടി. ഇതോടെ മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലും ഫ്ലിപ്​കാർട്ട്​ സാന്നിധ്യമറിയിച്ചു. ഡാൻ ബ്രൗണി​​ന്റെ ദ ലോസ്​റ്റ്​ സിംബൽ എന്ന പുസ്​തകത്തി​ന്റെ പ്രീ ഒാർഡർ എടുത്ത്​ ആദ്യമായി ഇൗ സംവിധാനത്തി​​ന്റെയും ഭാഗമായി ഫ്ലിപ്​കാർട്ട്​ മാറി.

വീട്ടിൽ എത്തുമ്പോൾ മാത്രം പണം നൽകുന്ന കാഷ്​ ഒാൺ ഡെലിവറിക്ക്​ ഫ്ലിപ്​കാർട്ട്​ തുടക്കമിട്ടത്​ 2009ലാണ്​. ഉൽപന്നങ്ങളുടെ ഒാർഡർ കൂടിയതോടെ ഡെലിവറി ചെയ്യുന്നതിനായി ഇ-കാർട്ട്​ എന്ന പേരിൽ ലോജിസ്​റ്റിക്​ ഡിവിഷനും ഫ്ലിപ്​കാർട്ട്​ ആരംഭിച്ചു. ഇതിനൊപ്പം 30 ദിവസത്തിനുള്ളിൽ ഉൽപന്നങ്ങൾ തിരിച്ച്​ കൊടുക്കാനുള്ള റിട്ടേൺ പോളിസിയും ഫ്ലിപ്​കാർട്ട്​ അവതരിപ്പിച്ചു. മ്യൂസിക്​, മൂവിസ്​, ഗെയിംസ്​, ഇലക്​ട്രോണിക്​സ്​, മൊബൈൽ തുടങ്ങി ഉൽപ്പന്നനിര വിപുലീകരിച്ചു.

2011ലും കൂടുതൽ ബ്രാൻഡുകൾ ഫ്ലിപ്​കാർട്ട്​ സൈറ്റിൽ ഉൾപ്പെടുത്തു. 2012ൽ മൊബൈൽ ആപിനും ഫ്ലിപ്​കാർട്ട്​ തുടക്കം കുറിച്ചു. 2013ൽ തേർഡ്​ പാർട്ടി മാർക്കറ്റ്​ പ്ലേസ്​ മോഡൽ തുടങ്ങിയതോടെ സൈറ്റ്​ കൂടുതൽ ജനകീയമായി. 2014ലാണ്​ ഫ്ലിപ്​കാർട്ടിൽ നിർണായകമായ മറ്റൊരു നീക്കം നടത്തുന്നത്​. വൻ ഡിസ്​കൗണ്ടുകളുമായി ബിഗ്​ ബില്യൺ ഡേ സെയിലിന്​ തുടക്കം കുറിച്ചതാണ്​ 2014ലെ ഫ്ലിപ്​കാർട്ടി​ന്റെ പ്രധാന മാറ്റം. 2015ൽ ഉൽപന്നനിര പരിഷ്​കരിച്ച ഫ്ലിപ്​കാർട്ട്​ ഒാൺലൈൻ ഷോപ്പിങ്​ രംഗത്ത്​ ആധിപത്യമുറപ്പിച്ചു. 2016ൽ ബിന്നി ബൻസാൽ ഫ്ലിപ്​കാർട്ടി​ന്റെ തല​പ്പത്തേക്ക്​ എത്തി. 2017ൽ ഇ​^ബേയുടെ ഇന്ത്യൻ പതിപ്പും ഫ്ലിപ്​കാർട്ട്​ സ്വന്തമാക്കി. 2018ൽ ആഗോള റീടെയിൽ ഭീമനായ വാൾമാർട്ടിന്​ ഫ്ലിപ്​കാർട്ടി​ൻറെ 77 ശതമാനം ഒാഹരികൾ വിറ്റു.

ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണന കമ്പനിയായ ഫ്ളിപ്കാര്‍ട്ടിനെ ആഗോള ഓണ്‍ലൈന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നു. ഫ്ളിപ്കാര്‍ട്ടിന്റെ എഴുപത്തിയഞ്ച് ശതമാനം ഓഹരികള്‍ ഒരുലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിലയ്ക്ക് വോള്‍മാര്‍ട്ട് സ്വന്തമാക്കി. വോള്‍മാര്‍ട്ടിനൊപ്പം ഗൂഗിളും ചേര്‍ന്നാണ് ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ വേരുറപ്പിക്കുന്നതോടെ ഓണ്‍ലൈന്‍ വിപണനരംഗത്ത് വോള്‍മാര്‍ട്ട്– ആമസോണ്‍ മല്‍സരം പുതിയ തലത്തിലേക്കെത്തും.

ഇ കൊമേഴ്സ് രംഗത്ത് വോള്‍മാര്‍ട്ട് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഫ്ളിപ്കാര്‍ട്ടിന്റേത്. ഫ്ളിപ്കാര്‍ട്ട് എഴുപത്തിയഞ്ച് ശതമാനം ഓഹരി പങ്കാളിത്തം നേടുമ്പോൾ ഏഴുശതമാനമാണ് ഗൂഗിളിന്റെ ഓഹരി പങ്കാളിത്തം. ഇതോടെ ഫ്ളിപ്കാര്‍ട്ടിന്റെ മൂല്യം ഒരുലക്ഷത്തി മുപ്പത്തയ്യായിരം കോടിയായി ഉയരും. കമ്പനിയില്‍ 20 ശതമാനത്തിലേറെ പങ്കാളിത്തമുള്ള ജപ്പാന്‍ കമ്പനിയായ സോഫ്റ്റ് ബാങ്ക് ഇടപാടിൽ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു. ഇതിലൂടെ സോഫ്റ്റ് ബാങ്കിന് ഇരട്ടിയിലേറെ നേട്ടമുണ്ടാകും.

ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഫ്ളിപ്കാര്‍ട്ടിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ സച്ചിന്‍ ബന്‍സാല്‍ സ്ഥാനമൊഴിയും. ബന്‍സാലിന്റെ 5.55 ശതമാനം ഓഹരികളും കൈമാറ്റം ചെയ്യപ്പെടും. അതേസമയം, സഹ സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ കമ്പനിയില്‍ തുടരും. ബിന്നിക്ക് 5.25 ശതമാനമാണ് പങ്കാളിത്തം.

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിൽ ഒന്നായ ഇന്ത്യയിൽ ഓൺലൈൻ വ്യാപാരമേഖല ചുവടുവച്ചു തുടങ്ങിയിട്ടേയുള്ളൂ. അതേസമയം വളർച്ചസാധ്യത അപാരവും. ഈ തിരിച്ചറിവാണ് ഫ്ളിപ്കാർട്ടിനെ ഏറ്റെടുക്കാൻ വാൾമാർട്ടിനെ പ്രചോദിപ്പിച്ചത്. ഇ കൊമേഴ്സ് രംഗത്ത് വോള്‍മാര്‍ട്ട് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഫ്ളിപ്കാര്‍ട്ടിന്റേത്. മുന്‍പ് ജെറ്റ് ഡോട് കോമിനെ 19,500 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ് വോള്‍മാര്‍ട്ട് ടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കല്‍. ഏ​ക​ദേ​ശം 33,000 ജീ​വ​ന​ക്കാ​രാ​ണ്​ ഫ്ലി​പ്പി​നു​ള്ള​ത്. അ​മേ​രി​ക്ക​യി​ലെ ബന്റൺ​വി​ല്ല ആ​സ്​​ഥാ​ന​മാ​യ ചി​ല്ല​റ വി​ൽ​പ​ന ഭീ​മ​ന്മാ​രാ​ണ്​ വാ​ൾ​മാ​ർ​ട്ട്. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, ഡി​സ്​​കൗ​ണ്ട്​ ഡി​പ്പാ​ർ​ട്​​​മന്റ സ്​​റ്റോ​റു​ക​ൾ, ഗ്രോ​സ​റി സ്​​റ്റോ​റു​ക​ളു​ടെ ശൃം​ഖ​ല തു​ട​ങ്ങി​യ​വ സ്വ​ന്ത​മാ​യു​ണ്ട്. 1962ൽ ​സാം വാ​ൾ​ട്ട​നാ​ണ്​ സ്​​ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന​ത്. 2018 ജ​നു​വ​രി 31ലെ ​ക​ണ​ക്കു​പ്ര​കാ​രം വാ​ൾ​മാ​ർ​ട്ടി​ന്​ 28 രാ​ജ്യ​ങ്ങ​ളാ​യി 11,718 വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ഏ​ക​ദേ​ശം 23 ല​ക്ഷം പേർ ജീ​വ​ന​ക്കാ​രായു​ണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends