Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ലഹരി മരുന്നിന് അടിമയായ മകന്‍ വീടിനു തീയിട്ടു, വീടിനുള്ളില്‍ കുടുങ്ങിയപ്പോയ വൃദ്ധദമ്പതികള്‍ വെന്തു മരിച്ചു

12 MAY 2018 11:04 AM IST
മലയാളി വാര്‍ത്ത

ലഹരി മരുന്നിന് അടിമയായ മകന്‍ വീടിനു തീയിട്ടതോടെ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയ മാതാപിതാക്കളായ വൃദ്ധ ദമ്പതികള്‍ വെന്തുമരിച്ചു. പശ്ചിമ ഡല്‍ഹിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവമുണ്ടായത്. വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആള്‍ കാര്യമായ പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഛേദി ലാല്‍ (70), ഭാര്യ ലക്ഷ്മി (63) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വാടകക്കാരനായ സന്തോഷ് ഗുപ്ത (40) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. 

ദമ്പതികളുടെ മകനാണ് വീടിനു തീയിട്ടതെന്ന് സന്തോഷ് ആണ് പോലീസിന് മൊഴി നല്‍കിയത്. സംഭവത്തിനു ശേഷം കാണാതായിരിക്കുന്ന മകനുവേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇവരുടെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്.

വീടിനുള്ളില്‍ കുടുങ്ങിപ്പോയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഭര്‍ത്താവും മരിച്ചത്. ഇയാള്‍ കടുത്ത പ്രമേഹരോഗിയും തനിയെ നടക്കാന്‍ പോലും കഴിയാത്ത ആളുമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദമ്പതികള്‍ മോട്ടി നഗറിലെ സുന്ദേര്‍ശന്‍ പാര്‍ക്കില്‍ ഈ ഇരുനില വീട് വിലയ്ക്ക് വാങ്ങിയത്. വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നല്‍കിയിരുന്നു. വാടകക്കാരനായ സന്തോഷ് വീട് പൂട്ടിയാണ് കിടന്നിരുന്നത്. എന്നാല്‍ വീടിനുള്ളില്‍ നിന്ന് തീ ഉയരുന്നത് കണ്ടതോടെ മുറി തുറക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സമയം ദമ്പതികളുടെ മകന്‍ സന്തോഷ് അവിടെ നില്‍ക്കുന്നത് കണ്ടു. അയാളെ വിളിച്ചുവെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സന്തോഷ് ഗുപ്ത പറയുന്നു. 

അഗ്‌നിശമനസേനയെ വിളിച്ചുവെങ്കിലും 15 മിനിറ്റ് വൈകിയാണ് അവര്‍ എത്തിയത്. ഇടുങ്ങിയ തെരുവില്‍ അഗ്‌നിശമന സേനയുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയാത്തതും വിനയായി. തീ കെടുത്തിയപ്പോഴേക്കും ദമ്പതികള്‍ മരണമടഞ്ഞിരുന്നു. ദമ്പതികള്‍ക്ക് ഒമ്പത് മക്കളാണുള്ളത്. ഇവരില്‍ നാലു പേര്‍ കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞു. മൂന്നുപേരുടേത് സ്വഭാവിക മരണവും ഒരാളുടേത് കൊലപാതകവുമായിരുന്നു.
മറ്റ് മക്കളില്‍ മൂന്നു ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത് ഇവരില്‍ നാലു പേര്‍ സമീപത്തുതന്നെയാണ് താമസം. മാതാപിതാക്കളും ലഹരിമരുന്നിന് അടിമയായ മകനുമായിരുന്നു ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. ലഹരിമരുന്ന് വാങ്ങാന്‍ പണം ആവശ്യപ്പെട്ട് മകന്‍ പലപ്പോഴും ഇവരെ മര്‍ദ്ദിച്ചിരുന്നതായും ആരോപണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends