ബി.ജെ.പി അടിസ്ഥാനപരമായി സവര്‍ണ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടി ; തമിഴ് രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് ചലനമുണ്ടാക്കാൻ കഴിയില്ലെന്ന് കനിമൊഴി

ബി.ജെ.പി അടിസ്ഥാനപരമായി സവര്‍ണ നിലപാടുകള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടി ആണെന്നും അതിന് തമിഴ്നാട് രാഷ്ട്രീയത്തില്‍ ചലനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും രാജ്യസഭാ എം.പിയും ഡി.എം.കെ നേതാവുമായ കനിമൊഴി പറഞ്ഞു. കരുണാനിധിയുടെ ജന്മദിനാഘോഷവുമായി ബന്ധപെട്ടു പാര്‍ടിയുടെ ഖത്തര്‍ ഘടകം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ദോഹയില്‍ എത്തിയ അവര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കാവേരി പോലുള്ള തമിഴ്നാടിന്റെ വിഷയങ്ങളില്‍ പോലും ബി.ജെ.പി നിലപാട് ശരിയല്ല. രജനി കാന്ത് പാര്‍ട്ടി രൂപീകരിച്ചിട്ടില്ല. കമല്‍ ഹാസന്‍ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനം ശരിയായി തുടങ്ങിയിട്ടില്ല. ഈ നടന്മാരുടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കണ്ടറിയണം.
എഴുത്തുകാരെ ഇല്ലായ്മ ചെയ്യുന്നത് ഫാസിസം തന്നെയാണ്. എഴുത്തുകാരി എന്ന നിലയില്‍ ഇത്തരം ഫാസിസ്റ്റു സമീപനങ്ങളില്‍ ഏറെ ദുഖമുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കും. കേരള മാതൃകയില്‍ പ്രവാസി പദ്ധതികള്‍ ആലോചലനയില്‍ ആണ്. പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നും കനിമൊഴി പറഞ്ഞു.
https://www.facebook.com/Malayalivartha
























