വേറിട്ട വഴിയിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് ബെംഗളൂരു ; വോട്ടുചെയ്യുന്നവർക്ക് മസാലദോശയും ഫില്‍ട്ടര്‍ കോഫിയും ഫ്രീ ഇന്റര്‍നെറ്റും വരെ ഓഫര്‍

വേറിട്ട വഴിയിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് ബെംഗളൂരു. യുവാക്കള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന ആശങ്കയിൽ പുതിയ 'തന്ത്രങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് വ്യാപാരികള്‍. എന്നാൽ ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് പങ്കില്ല.
വോട്ടെടുപ്പ് പുരോഗമിക്കുന്ന കര്‍ണാടകയില്‍ വൈകുന്നേരം ആകുമ്പോഴേക്കും പോളിങ് കൂടുമെന്ന പ്രതീക്ഷയിലാണ് എല്ലാ രാഷ്ട്രീയ കക്ഷികളും. ബംഗളൂരു നഗര ജില്ലയിലെ പോളിങ് നിരക്ക്, സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണ്. ഇതു മുന്‍കൂട്ടിക്കണ്ടാണ് ചില കടയുമകള്‍ ഓഫറുകളുമായി എത്തിയത്. വോട്ടിട്ടത്തിനു ശേഷം കൈകാണിച്ചാല്‍ മസാലദോശയും ഫില്‍ട്ടര്‍ കോഫിയും തുടങ്ങി ഫ്രീ ഇന്റര്‍നെറ്റ് ഡാറ്റയും വരെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുതിർന്ന ക്രിക്കറ്റ് താരങ്ങളായ ദ്രാവിഡും കുടുംബസമേതമെത്തിയ അനില്‍ കുംബ്‌ളെയും ചലച്ചിത്ര താരങ്ങളുമെല്ലാം ഉച്ചയ്ക്കുമുന്നേ വോട്ടുചെയ്തു. രാഷ്ട്രീയ നേതാക്കളും രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടുചെയ്യാനെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദിയൂരപ്പയും കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധരാമയ്യയും വാക്‌പോരിലൂടെയും വോട്ടെടുപ്പുദിനത്തില്‍ വാര്‍ത്തയില്‍ ഇടംപിടിച്ചു. യോഗാചാര്യന്‍ ശ്രീശ്രീ രവിശങ്കറും സമ്മതിദാനാവകാശം വിനിയോഗിച്ചു
https://www.facebook.com/Malayalivartha
























