പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം... നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നു

പശ്ചിമബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. തെരഞ്ഞെടുപ്പിന് മുമ്പ് നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ചു കൊന്നു. ദിബു ദാസ് ഭാര്യ ഉഷദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി.പി.എമ്മും ആരോപിച്ചു. അസനോള്‍, സൗത്ത് 24 പര്‍ഗാന, കൂച്ച് ബിഹാര്‍, നോര്‍ത്ത് 24 പര്‍ഗാന എന്നിവടങ്ങളിലെല്ലാം വ്യാപക അക്രമങ്ങളാണ് അരങ്ങേറുന്ന. നിരവധിപേര്‍ക്ക് സംഭവങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.
വോട്ട് ചെയ്യാനെത്തിയവരെ തൃണമൂല്‍ കോണ്‍ഗ്രസ് തടയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗാനയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ തമ്മിലാണ് ബംഗാളില്‍ പ്രധാനമത്സരം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
എന്നാല്‍, ആരോപണം തൃണമൂല്‍ നിഷേധിച്ചു. ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പതു വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഇത് ഏപ്രില്‍ 23 വരെ നീട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























