ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനര്‍ ഖെറിസ്
കുഞ്ഞു ഖെറിസിനു പ്രായം പന്ത്രണ്ട് ആയതേ ഉള്ളൂ . എന്നാൽ ആൾ കോടീശ്വരിയാണ്. പ്രതിവർഷം ഒന്നര കോടി രൂപയുടെ വരുമാനമുള്ള 'ഫ്ലെക്സിൻ ഇന്‍ മൈ കംപ്ലക്ഷന്' എന്ന ടീ ഷര്‍ട്ട് കമ്പനിയുടെ ഉടമസ്ഥയാണ് ഖെറിസ്
ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനര്‍ കൂടിയാണ് ഖെറിസ്
കഴിഞ്ഞ വർഷമാണ് ഖെറിസ് റോജേഴ്സ് 'ഫ്ലെക്സിൻ ഇന്‍ മൈ കംപ്ലക്ഷന്' എന്ന ടീ ഷർട്ട് കമ്പനി തുടങ്ങിയത്. ഖെറിസിന്റെ 'അമ്മ നൽകിയ പതിനായിരം രൂപയായിരുന്നു കമ്പനിയുടെ മൂലധനം
ഒരു വര്‍ഷം കഴിഞ്ഞപ്പോൾ അതുയര്‍ന്ന് ഒന്നര കോടിയായി.
ഇപ്പോള്‍ പ്രമുഖ ബ്രാന്‍ഡായ നൈക്കിന്റെ ബ്രാൻഡ് അംബാഡിഡറാണ് ഖെറിസ്. നിങ്ങളുടെ ചര്‍മത്തിന്റെ നിറം എന്താണോ അതില്‍ കംഫർട്ടബിളായിരിക്കുക. അതില്‍ അഭിമാനിക്കുക- ഇതാണ് ഖെറിസ് മുന്നോട്ടുവെക്കുന്ന സന്ദേശം.
എപ്പോഴും നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടിയാണ് ഖെറിസ്. ഇതോടെ മാനസികമായി തകര്‍ന്ന ഖെറിസിന് ശക്തമായ പിന്തുണ നല്‍കിയത് മൂത്ത സഹോദരിയാണ്.
കഴിഞ്ഞ ഏപ്രിലാണ് സഹോദരി ഖെറിസിന്റെ ചിത്രം ട്വിറ്ററില്‍ 'ഫ്ലെക്സിൻ ഇന്‍ ഹെര്‍ കംപ്ലക്ഷന്' എന്ന ഹാഷ് ടാഗോടു കൂടി പോസ്റ്റ് ചെയ്തത്. എന്നാല്‍, മുത്തശ്ശി ഇത് 'ഫ്ലെക്സിൻ അവർ കംപ്ലക്ഷന്' എന്നാക്കി. അതോടെ, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഹാഷ് ടാഗ് വൈറലായി.
'ഫ്ലെക്സിൻ ഇന്‍ മൈ കംപ്ലക്ഷന്' കമ്പനി ഇത് വരെ വിറ്റഴിച്ചത് 20,000 ടീഷര്‍ട്ടുകളാണ്. ഖെറിസിന്റെ കമ്പനിയുടെ വെയര്‍ഹൗസും ഗാരേജും എല്ലാം ഒരുസ്ഥലത്തു തന്നെയാണ്. ടീഷര്‍ട്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് എല്ലാവര്ക്കും കാണാം എന്നതും പ്രത്യേകതയാണ് .
ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനര്‍ കൂടിയായിരുന്നു ഖെറിസ്.
https://www.facebook.com/Malayalivartha