Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

'ആദ്യം കുറച്ച് വിമാനങ്ങൾ മാത്രമെ സൗദിയിൽ അനുവദിച്ചിരുന്നുളളു. ഇപ്പോൾ അനുവദിച്ച വിമാനങ്ങൾക്ക് മുമ്പെത്തെക്കാളും ഇരട്ടി തുകയും....' കേന്ദ്രം പ്രവാസികളോട് കാണിക്കുന്ന അനീതി തുടരുകയാണ്, ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി

08 JUNE 2020 10:56 AM IST
മലയാളി വാര്‍ത്ത

ജീവിത ഭാരങ്ങൾ തോളിലേറ്റി പ്രവാസമണ്ണിലേക്ക് പറന്ന് പ്രവാസി മലയാളികളോടുള്ള നിസ്സംഗത കൊറോണ എന്ന മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തുടരുകയാണ്. അവഗണയുടെ പരിധികൾ കടന്നു. ആരും കാണാതെ ഒറ്റമുറിക്കുള്ളിൽ ഇരുന്ന് കരയുകയും പ്രതീക്ഷയോടെ പൊരിവെയിലത്ത് എംബസിക്ക് മുന്നിൽ കാത്ത് നിൽക്കുകയും ചെയ്യുന്ന പാവം പ്രവാസികളെ മുതലെടുക്കുകയാണ് അധികൃതർ. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

കേന്ദ്ര സർക്കാരിൻെറ അനീതി സൗദി അറേബ്യയിൽ നിന്നും മടങ്ങുന്ന പ്രവാസി മലയാളികളുടെ മേലിൽ തുടരുകയാണ്. ആദ്യം കുറച്ച് വിമാനങ്ങൾ മാത്രമെ സൗദിയിൽ അനുവദിച്ചിരുന്നുളളു. ഇപ്പോൾ അനുവദിച്ച വിമാനങ്ങൾക്ക് മുമ്പെത്തെക്കാളും ഇരട്ടി തുകയും.ജൂൺ 10ന് ദമ്മാമിൽ നിന്ന് കണ്ണൂരിന് പോകുന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഇക്കോണമി ക്ലാസ്സ് ടിക്കറ്റ് നിരക്ക് 1733 റിയാലാണ് എന്നാൽ ആദ്യ ഘട്ടത്തിൽ ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് 910 റിയാൽ മാത്രം ഈടാക്കിയ ടിക്കറ്റിനാണിപ്പോൾ നിരക്ക് ഇരട്ടിയാക്കിയത്,ഇത് തികച്ചും അനീതിയാണ്.ഇതിനെ കുറിച്ച് കേന്ദ്രത്തോട് സംസാരിക്കാനോ,പ്രതിഷേധം അറിയിക്കാനോ കേരള സർക്കാരിനും കഴിയുന്നില്ല.പ്രവാസികൾ രാഷ്ട്രിയം കുറച്ച് നാളെത്തെക്ക് മറക്കണം,എന്നിട്ട് പ്രവാസികൾ ഒറ്റക്കെട്ടായി നിന്ന് സംസാരിക്കണം.

പലപ്പോഴും പ്രവാസികളുടെ ആവശ്യങ്ങൾക്ക് വേണ്ടി രാഷ്‌ട്രിയം നോക്കാതെ ഞാൻ ഈ മുഖപുസ്തകത്തിലൂടെ പ്രതിഷേധം അറിയിച്ചാൽ Inbox ലും,comments ലും അവരവരുടെ രാഷ്ട്രീയക്കാരുടെ ഒത്താശയുമായി വന്ന് ചർച്ചകൾ നടത്തുന്നു. രാഷ്ട്രിയക്കാർക്ക് വേണ്ടി പ്രവാസികൾ തമ്മിൽ തർക്കിക്കുന്നു. ഉച്ചത്തിൽ സംസാരിക്കുന്നു.അവർ എന്താണ് നമ്മുക്ക് തിരിച്ച് നൽകുന്നത്. ഇതുപോലെയുളള ഇരട്ടി തുക അടിച്ചേൽപ്പിക്കുന്നു. പ്രവാസികളെ ആർക്കും വേണ്ട,നമ്മുടെ സമ്പത്ത് മതി.ഇത് രാഷ്ട്രിയ പാർട്ടികൾക്ക് വേണ്ടി ഓശാന പാടുന്ന പ്രവാസികൾ മനസ്സിലാക്കണം. തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നിൽക്കണം സൗദി അറേബ്യയിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾപ്പോലും കഴിഞ്ഞ മൂന്ന് മാസമായി നാട്ടിലേക്ക് അയക്കാൻ കഴിയാതെ ഫ്രീസറിൽ കിടക്കുകയാണ്. എന്ത് ദുരന്തമാണ് നമ്മൾ പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ചത്. ഇരുന്നൂറോളം പ്രവാസി മലയാളികളാണ് കോവിഡ് മൂലം ഗൾഫ് രാജ്യങ്ങളിൽ മരിച്ച് വീണത്. ഈ സഹോദരങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി ഒരു സർക്കാരും സംസാരിച്ച് കണ്ടില്ല, അവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ പോലും കേന്ദ്ര കേരളസർക്കാരുകൾ നൽകിയില്ല.

അതുപോകട്ടെ അവർക്ക് വേണ്ടി ഒരു അനുശോചനം പോലും അറിയിച്ചിട്ടില്ല. അവരുടെ കുടുംബങ്ങളെ വിളിച്ച് ഒന്ന് സമാധാനിപ്പിക്കുക പോലും ചെയ്തിട്ടില്ല. പ്രവാസികൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ അവരുടെ കുടുംബങ്ങൾക്ക് മാത്രം. പ്രവാസികൾ അത് ഓർത്താൽ നല്ലത്.ഞാൻ സത്യമാണ് പറഞ്ഞത്.എൻെറ മേൽ കുതിര കയറാൻ ആരും വരണ്ട. തുറന്ന് പറയാനുളള ആർജ്ജവം എനിക്കുണ്ട്,അത് ഒരു രാഷ്ട്രിയ പാർട്ടിക്ക് മുന്നിലും അടിയറ വെച്ചിട്ടില്ല.അതുകൊണ്ട് ഇനിയും തെറ്റുകൾ കണ്ടാൽ പറഞ്ഞ് കൊണ്ടേയിരിക്കും,അത് തിരുത്തുന്നവരെ, അല്ലാതെ ചിലർ പറയുന്നത് കേട്ടു. നിങ്ങളുടെ ജോലി മയ്യത്തുകാരുടെ പണി നോക്കലല്ലേ, എന്തിനാണ് ഈ രാഷ്‌ട്രിയം പറഞ്ഞോണ്ട് വരുന്നത്.ശരിയാണ് മരിച്ചവർക്ക് വേണ്ടി ജോലി ചെയ്യാൻ മരണം വരെ സന്തോഷമെയുളളു.പിന്നെ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ വലിയ പ്രയാസം തന്നെയാണ്. അവർക്കും വേണ്ടിയും രാഷ്ട്രീയം നോക്കാതെ ശബ്ദിച്ചോണ്ടെയിരിക്കും. അവസാന ശ്വാസം വരെയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (32 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (42 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (53 minutes ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (55 minutes ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (1 hour ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (5 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends