Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്നും രണ്ട്‌ എയർ സർവ്വീസുകൾക്ക് കൂടി ഇന്ത്യയുടെ അനുമതി; കേരളത്തിലേക്കുള്ള രണ്ട് സർവ്വീസുകളുടെ തീയതികൾ മാറ്റി

10 JUNE 2020 09:34 AM IST
മലയാളി വാര്‍ത്ത

വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി സൗദിയിൽ നിന്നും രണ്ട്‌ എയർ സർവ്വീസുകൾക്ക് കൂടി ഇന്ത്യയുടെ അനുമതി. ഗോ എയർ, ഇൻഡിഗോ വിമാനങ്ങൾക്കാണ് സർവിസുകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് . എന്നാൽ, ഇതിൽ കേരളത്തിലേക്ക് സർവിസുകൾ ഇല്ല. ജൂൺ 19ന് ദമ്മാമിൽ നിന്നും ലക്നൗവിലേക്കാണ് ഗോ എയർ സർവിസ്. ദമ്മാമിൽ നിന്ന് നാലും റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും മൂന്നും സർവിസുകളാണ് ഇൻഡിഗോ നടത്തുക എന്നാണ് റിപ്പോർട്ടുകൾ .

ജൂൺ 21 ന് ദമ്മാമിൽ നിന്നും ട്രിച്ചി, ഹൈദരാബാദ് വഴി ഗയ, അഹമ്മദാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോയുടെ ആദ്യ സർവിസുകൾ. ജൂൺ 22 ന് റിയാദിൽ നിന്ന് ഭുവനേശ്വർ, ദൽഹി വഴി ഗയ, ബംഗലുരു എന്നിവിടങ്ങളിലേക്കും ജിദ്ദയിൽ നിന്ന് പൂനെ, ലക്നൗ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവിസ് നടത്തും. ജൂൺ 16ന് ദമ്മാമിൽ നിന്നും ദൽഹി വഴി ഭുവനേശ്വരിലേക്ക് എയർ ഇന്ത്യയുടെ പുതിയൊരു സർവിസ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, നേരത്തെ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്ന രണ്ട് എയർ ഇന്ത്യ വിമാന സർവിസുകളുടെ തീയതികൾ മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ജൂൺ 14ന് റിയാദിൽ നിന്നും കൊച്ചിയിലേക്ക് പോവേണ്ടിയിരുന്ന വിമാനം ജൂൺ 17ലേക്കും ജൂൺ 15ന് ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവേണ്ടിയിരുന്ന വിമാനം ജൂൺ 18ലേക്കുമാണ് മാറ്റിയിരിക്കുന്നത്.
വന്ദേഭാരത് മിഷന് വലിയ വിമര്ശനമാണ് ഉണ്ടയിരുന്നത്. പ്രവാസികളെ നാട്ടിലേക്കെത്തിക്കാൻ കൊട്ടിഘോഷിച്ച് ഇറാഖികയാ ഈ കേന്ദ്ര പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ് നിലവിൽ. നിരവധി പ്രവാസികളാണ് നാട്ടിലേക്കുള്ള യാത്രയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നത്. പലരും പാതിവഴിയിൽ ജീവിതത്തിൽ നിന്ന് മടങ്ങുകയും ചെയ്തു. എന്നിട്ടും മിഷൻ ഇപ്പോഴും മന്ദഗതിയിലാണ്..അതുകൊണ്ടുതന്നെ പ്രവാസലോകത്തു നിന്നും വലിയ വിമര്ശനങ്ങളാണ് സർക്കാരിന് നേരെ ഉയരുന്നത് 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (9 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends