Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികള്‍ക്ക് ആശ്വാസമായി ; ജൂണ്‍ 15 മുതല്‍ സെപ്‌റ്റംബര്‍ വരെ നീളുന്ന നാലു ഘട്ടങ്ങളിലായി രാജ്യത്തെ കോവിഡ്‌ നീയന്ത്രണങ്ങളെല്ലാം ഖത്തര്‍ നീക്കുന്നു

10 JUNE 2020 08:49 PM IST
മലയാളി വാര്‍ത്ത

ജൂണ്‍ 15 മുതല്‍ സെപ്‌റ്റംബര്‍ വരെ നീളുന്ന നാലു ഘട്ടങ്ങളിലായി രാജ്യത്തെ കോവിഡ്‌ നീയന്ത്രണങ്ങളെല്ലാം ഖത്തര്‍ നീക്കുന്നു. ആഗസ്‌റ്റില്‍ ആരംഭിക്കുന്ന മൂന്നാംഘട്ടത്തില്‍ പ്രവാസികള്‍ക്ക്‌ രാജ്യത്തേക്ക്‌ തിരിച്ചെത്താന്‍ അനുമതി നല്‍കും. കോവിഡ്‌ വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്‌ ആഗസ്‌റ്റ്‌ ഒന്നു മുതല്‍ പ്രവേശനം അനുവദിക്കുക. എന്നാല്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ സ്വന്തം ചെലവില്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. ദേശീയ ദുരന്തനിവാരണ പരമോന്നതസമിതി വക്‌താവ്‌ ലുല്‍വ അല്‍ ഖാദിര്‍ ആണ്‌ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയത്‌.

രാജ്യം അനിശ്‌ചിതമായി അടച്ചിടാന്‍ കഴിയാത്തതിനാലാണ്‌ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കുന്നതെന്നു വിശദീകരിച്ച ലുല്‍വ അല്‍ ഖാദിര്‍ ജൂണ്‍ 15ന്‌ ആരംഭിക്കുന്ന ഒന്നാംഘട്ടത്തില്‍ രാജ്യത്തെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍ക്ക്‌ 40% പ്രവര്‍ത്തനാനുമതി നല്‍കുമെന്നും അറിയിച്ചു. രാജ്യത്തെ പള്ളികള്‍ ജൂണ്‍ 15 മുതല്‍ നിയന്ത്രണവിധേയമായി തുറക്കുമെന്ന്‌ ഔഖാഫ്‌, ഇസ്‌ലാമികകാര്യ മന്ത്രാലയവും അറിയിച്ചു. ജൂലൈ ഒന്നിന്‌ ആരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ 50% ജീവനക്കാരുമായി ഓഫിസുകള്‍ പ്രവര്‍ത്തിക്കും. മാര്‍ക്കറ്റുകളും മൊത്തവില്‍പനകേന്ദ്രങ്ങളും നിയന്ത്രണവിധേയമായി നിശ്‌ചിത മണിക്കൂറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

ലൈബ്രറികള്‍, മ്യൂസിയങ്ങള്‍ എന്നിവയും നിശ്‌ചിതഎണ്ണം ആളുകള്‍ക്ക്‌ പ്രവേശനം അനുവദിക്കും. ആഗസ്‌റ്റ്‌ 1ന്‌ ആരംഭിക്കുന്ന മൂന്നാംഘട്ടത്തില്‍ ദോഹയിലേക്ക്‌ മറ്റു രാജ്യങ്ങളില്‍ നിന്നു വിമാനങ്ങള്‍ അനുവദിക്കും. വാണിജ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആകും. മാര്‍ക്കറ്റുകളിലും മൊത്തവില്‍പനകേന്ദ്രങ്ങളിലും നിയന്ത്രണവിധേയമായി പ്രവേശനം തുടരും. ഡ്രൈവിങ്‌ സ്‌കൂളുകള്‍, നഴ്‌സറികള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാനും മൂന്നാംഘട്ടത്തില്‍ അനുമതി നല്‍കും. ഓഫിസുകളിലെ ഹാജര്‍നില 80% ആക്കി ഉയര്‍ത്തുകയും ചെയ്യും. സെപ്‌റ്റംബര്‍ ഒന്നിനാരംഭിക്കുന്ന നാലാംഘട്ടത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും. മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, എല്ലാത്തരം വാണിജ്യകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്ററന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കും. പരമാവധി വിമനസര്‍വീസുകള്‍ക്കും സെപ്‌റ്റംബറില്‍ അനുമതി ലഭിക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends