Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

നിതിന്റെ ഓർമയ്ക്കായി കേരളം മുഴുവൻ രക്തദാനത്തിന് സഹായിക്കുന്ന രക്തദാന ആപ്പ്; മനുഷ്യ സ്നേഹിയായ കൂട്ടുകാരന് സുഹൃത്തുക്കളുടെ ആദരം

13 JUNE 2020 01:15 PM IST
മലയാളി വാര്‍ത്ത

ഒരിക്കൽ തങ്ങൾക്കായി ഓടിനടന്ന നിതിന് വേണ്ടി ആകൂട്ടുകാരും ഇപ്പോൾ ഒത്തുചേർന്നു .നിതിൻ ബാക്കിവെച്ച നന്മകളെ കൈപിടിച്ചുയർത്താനായി

അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരന്റെ ഓർമയിൽ അവർ ഒത്തു ചേർന്നു. രക്തത്തിൽ അലിഞ്ഞു ചേർന്ന ആ ബന്ധത്തിന്റെ സ്മരണയ്ക്കായി കേരളം മുഴുവൻ രക്തദാനത്തിന് സഹായിക്കുന്ന മൊബൈൽ ആപ്ലിക്ക‌േഷന്റെ പ്രഖ്യാപനവും നടത്തി.

കഴിഞ്ഞദിവസം മരിച്ച ബ്ലഡ് ഡോണേഴ്സ് കേരളയുടെ യുഎഇ കോ ഓർഡിനേറ്ററും ഇൻകാസ് യൂത്ത് വിങ് സജീവ പ്രവർത്തകനുമായിരുന്ന നിതിൻ ചന്ദ്രന്റെ സ്മരണ നിലനിർത്താനാണിത്. വിഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് ആപ്പിന്റെ പ്രഖ്യാപനം നടത്തിയത്.

ഇൻകാസ് യൂത്ത് വിങ് യുഎഇ പ്രസിഡന്റ് ഹൈദർ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ചു. ഹൃദയാഘാതം മൂലം മരിക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ യോഗം ഇതു സംബന്ധിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ഇന്നലെ ഇൻകാസ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാംപും വിവിധ എമിറേറ്റുകളിൽ നടത്തി.

പ്രവാസികളായ ഗര്‍ഭിണികളെ തിരിച്ചെത്തിക്കുന്നതിന് നിയമപോരാട്ടം നടത്തിയത് ആതിരയും നിതിനും ചേര്‍ന്നായിരുന്നു. നാട്ടിലേക്കുള്ള ആദ്യ വിമാനത്തില്‍ത്തന്നെ ആതിരയ്ക്ക് അവസരം കിട്ടി. നിതിനും പോരാമായിരുന്നു. എന്നാല്‍, ആ അവസരം കൂടുതല്‍ ആവശ്യക്കാരനായ ഒരാള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു നിതിൻ
ഞാൻ എത്തും കുഞ്ഞിനെ കാണും എന്നാണ് നിതിൻ അവസാനമായി വീട്ടുകാരോടും ആതിരയോടും പറഞ്ഞത്. എന്നാൽ ഈ വാക്ക് പാലിക്കാനായില്ലങ്കിലും നിതിനെത്തി. ചേതനയറ്റ ശരീരമായാണ് നിതിൻ കടൽകടന്ന് ആതിരയ്ക്കും കുഞ്ഞിനുമരികിൽ എത്തിയത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ കാഴ്ചകൾ ആരെയും കരയിപ്പിക്കുന്നതായിരുന്നു. വിദേശത്തുകുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ആതിര സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ശ്രദ്ധേയയായത്. ഗര്‍ഭിണിയായ ആതിര തുടര്‍ന്ന് ദുബായില്‍നിന്നുള്ള ആദ്യവിമാനത്തില്‍ നാട്ടിലെത്തിയിരുന്നു. പിന്നീട് ആതിര പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു..എന്നാൽ കുഞ്ഞിനെ കാണാൻ തൻ എത്തുമെന്ന് അതിരക്കു ഉറപ്പ് നൽകിയ നിതിൻ ആ വാക്ക് പാലിച്ചെങ്കിലും എത്തിയത് നിശ്ചല ശരീരമായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (8 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (15 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (22 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends