Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

സ്വകാര്യ കമ്പനികളുടെ യഥാര്‍ഥ ഗുണഭോക്താവായ ഉടമ ആരാണെന്നു വിവരം നല്‍കാത്ത കമ്പനികള്‍ക്കെതിരെ പിഴ : തീരുമാനം കടുപ്പിച്ച് ദുബായ്

26 JULY 2021 01:23 PM IST
മലയാളി വാര്‍ത്ത

സ്വകാര്യ കമ്പനികളുടെ യഥാര്‍ഥ ഗുണഭോക്താവായ ഉടമ അതായത് യുബിഒ, അള്‍ട്ടിമേറ്റ് ബെനിഫിഷ്യല്‍ ഓണര്‍ ആരാണെന്നു വിവരം നല്‍കാത്ത കമ്പനികള്‍ക്കെതിരെ പിഴ നല്‍കിത്തുടങ്ങിയതായി ദുബായ് ഇക്കണോമി അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. വിവരം നല്‍കാനുള്ള അവസാന ദിവസം ജൂണ്‍ 30ആയിരുന്നു.

. ദുബായ് ഇക്കണോമിയിലെ ദ് കൊമേഴ്‌സ്യല്‍ കംപ്ലെയിന്റ്‌സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണു പിഴ ചുമത്തുന്നത്.

 



യുഎഇ മന്ത്രി സഭാ തീരുമാനം അനുസരിച്ചു യഥാര്‍ഥ ഉടമയെ കമ്പനികള്‍ വെളിപ്പെടുത്തിയിരിക്കണം. ദുബായില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികള്‍ ദുബായ് ഇക്കണോമിയുടെ വേേു:െ//ലലെൃ്ശരല.െറൗയമശറലറ.ഴീ്.മല/ആലിലളശരശമൃ്യഛംിലൃപേജില്‍ അടിയന്തരമായി വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. 971 4 445 5555 എന്ന കോള്‍സെന്റര്‍ നമ്പരിലും വിവരങ്ങള്‍ നല്‍കാം. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്ക് ശിളീ@റൗയമശറലറ.ഴീ്.മല എന്ന മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.


ദുബായ് ഇക്കണോമിയുടെ അംഗീകൃത സേവന കേന്ദ്രങ്ങളിലും വിവരമറിയാന്‍ സാധിക്കും . സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഇതു ബാധകമല്ല.അംഗീകൃത സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെയും അവരുടെ ഉടമസ്ഥതയിലുള്ള ഉപ കമ്പനികളെയും ഒഴിവാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. യഥാര്‍ഥ ഉടമയുടെ പേര്, രാജ്യം, ജനിച്ച സ്ഥലം, മേല്‍വിലാസം തുടങ്ങിയവയെല്ലാം നല്‍കണം. യാത്രാവിവരങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവയും റജിസ്റ്ററില്‍ ഉള്‍പ്പെടുത്തണം.



ഉടമസ്ഥാവകാശം സംബന്ധിച്ച മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ 15 ദിവസത്തിനുള്ളില്‍ വിവരം അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.കള്ളപ്പണം വെളുപ്പിക്കല്‍,വ്യാജ കടലാസ് കമ്പനികള്‍ എന്നിവയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത് .

ആരാണ് യുബിഒ എന്ന് നോക്കാം :ഒരു സ്ഥാപനത്തിന്റെ 25% ഓഹരികളെങ്കിലും കൈവശം ഉള്ളവര്‍, വോട്ടിങ് അധികാരമുള്ളവര്‍, ഉദ്യോഗസ്ഥരെ നിയമിക്കാനും മറ്റും അവകാശമുള്ളവര്‍ തുടങ്ങിയവരെല്ലാം യുബിഒ ആണ്.ഇങ്ങനെ നേരിട്ട് ഉടമസ്ഥതയുള്ള ആളില്ലെങ്കില്‍ മാനേജ്‌മെന്റ് പ്രതിനിധികളാവും യുബിഒ.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി  (3 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും...  (13 minutes ago)

രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം  (36 minutes ago)

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാവും  (52 minutes ago)

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  (1 hour ago)

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങിമരിച്ചു  (1 hour ago)

ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ ....  (1 hour ago)

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (13 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (13 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (13 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (13 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (13 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (13 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (14 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (14 hours ago)

Malayali Vartha Recommends