കുവൈത്തില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് 95 പേര്; നാലുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്; 847 പേരാണ് ക്യാമ്ബുകളില്‍ നിരീക്ഷണത്തിലുള്ളത്
കുവൈത്തില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് 95 പേര്. കുവൈത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 100 ആശ്വാസമെന്നോണം അഞ്ചുപേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 20 പേര്‍ക്ക് വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചു. നാലുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 847 പേരാണ് ക്യാമ്ബുകളില്‍ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധിച്ച മുഴുവന്‍ ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ കുവൈറ്റ് അതീവ ജാഗ്രതയിലാണ്. കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലുള്ള പ്രവാസികള്‍ കുവൈറ്റിലേയ്ക്ക് ഉടന്‍ വരേണ്ടതില്ല. നിലവില്‍ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് അവധിക്ക് അനുമതി നല്കാന് ആഭ്യന്തര മന്ത്രാലയം ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha