Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കണ്ട് പഠിക്കേണ്ടുന്നത് ; കൊറോണയ്ക്കെതിരെ ചെറിയ രാജ്യത്തിന്റെ വലിയ മനസ്സ് ; ബഹ്റൈൻ പ്രവർത്തനം വിശദമാക്കി മലയാളി

14 MARCH 2020 05:06 PM IST
മലയാളി വാര്‍ത്ത

കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ ബഹ്‌റൈന്‍ വിമാനത്താവളത്തിൽ പരിശോധിക്കുന്നത് എങ്ങനെ എന്ന് വിഡിയോയിലൂടെ വ്യക്തമാക്കിത്തരികയാണ് ഒരു മലയാളി. മറ്റു രാജ്യങ്ങൾക്ക് ഉൾപ്പടെ മാതൃകയാക്കാവുന്ന പ്രവർത്തനമാണ് ബഹ്റൈൻ ഭരണാധികാരികളുടേതെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നു . അദ്ദേഹം ആ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ് . എയർപോർട്ടിനകത്ത് ബഹ്റൈൻ പ്രത്യേകമായി ഒരുക്കിയിട്ടുള്ള ക്വാറന്റീൻ സെന്ററുകൾ . ബഹ്റൈന്റെ പ്രതിരോധ നടപടികൾ തുടങ്ങുന്നത് ഒരു ഫോമിൽ നിന്നാണ്. കെയ്റോയിൽ നന്ന് ചെക്ക് ഇൻ ചെയ്യുമ്പോൾതന്നെ ആരോഗ്യമന്ത്രാലയത്തിന്റെ ഈ ഫോം കിട്ടും. യാത്രയ്ക്കിടെ വിമാനത്തിലും ഇത് വിതരണം ചെയ്യുന്നുണ്ട്. കൊറോണ വൈറസ് ബാധിതമായ 12 രാജ്യങ്ങളിൽ രണ്ടാഴ്ചയ്ക്കകം പോയിട്ടുണ്ടോ എന്നതാണ് ഇതിലെ പ്രധാന ചോദ്യം. വിമാനം ലാൻഡ് ചെയ്ത ഉടൻ ഒരു അനൗൺസ്മെന്റ് . മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർ മാത്രം വിമാനത്തിനു പുറത്തിറങ്ങാനും ബാക്കിയുള്ളവർ സീറ്റിൽതന്നെ ഇരിക്കാനുമായിരുന്നു അത്. ബഹ്റൈനിൽ ഇറങ്ങേണ്ട 36 യാത്രക്കാരാണ് പിന്നെ വിമാനത്തിൽ ഉണ്ടായിരുന്നത്.


ഇവരെ അറൈവൽ ഏരിയയിൽ പ്രവേശിപ്പിക്കാതെ ബസിൽ കയറ്റി മറ്റൊരിടത്തേക്കു കൊണ്ടുപോയി. മെയിൻ ബ്ലോക്കിൽ നിന്ന് വളരെ അകലെ പ്രത്യേകം ഒരുക്കിയ കുറേ ടെന്റുകളിലേക്ക്‌ കൊണ്ടുപോയത്. കൊറോണ വൈറസ് ബാധയ്ക്കെതിരെ ബഹ്റൈൻ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ നടപടികൾ. വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇവിടെ വന്നിറങ്ങുമ്പോൾ അവരെ വിമാനത്താവളത്തിൽ കയറ്റാതെ നേരേ ഈ ക്വാറന്റീൻ ടെന്റിലേക്കാണ് കൊണ്ടുവരുന്നത്. ഈ ടെന്റിൽ നിന്ന് 10 പേരെ വീതം മറ്റൊരു ടെന്റിലേക്ക് ബസിൽ കൊണ്ടുപോയി. പരിശോധനയ്ക്കു പുറമേ കൊറോണ വൈറസ് ടെസ്റ്റിനായി മൂക്കിൽനിന്ന് സ്വാബ് എടുക്കുന്നതും ഈ ടെന്റിൽ വച്ചാണ്. ഇൻഫ്രാറെഡ് തെർമോമീറ്റർ നെറ്റിയിലേക്ക് ചൂണ്ടി പനിയുണ്ടോ എന്ന് പരിശോധിക്കലാണ് ആദ്യഘട്ടം. അതിനുശേഷം യാത്രക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കും . മൂക്കിൽ നിന്ന് ദ്രവം പരിശോധനയ്ക്കായി എടുക്കും .

ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും അടുത്ത 14 ദിവസം ജോലിക്ക് പോകരുതെന്ന് നിർദ്ദേശിച്ച് രോഗാവധിക്കുള്ള സർട്ടിഫിക്കറ്റ് അവിടെവച്ചുതന്നെ ഡോക്ടർ കൈമാറി. ശേഷം ആദ്യത്തെ ടെന്റിലേക്കു തിരിച്ചു കൊണ്ടുപോയി. പിസിആർ ടെസ്റ്റ് പൂർത്തിയായി ഫലം അറിയാൻ ആറു മണിക്കൂർ വേണം. ആ സമയം വരെ ഇവിടെ ഇരിക്കണം. ഫലം നെഗറ്റീവാണെങ്കിലേ വീട്ടിലേക്കു പോകാൻ അനുവദിക്കൂ. പോസിറ്റീവ് ആണെങ്കിൽ യാത്രക്കാരെ ക്വാറന്റീൻ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കിലും ചില രാജ്യങ്ങളിൽനിന്നു വരുന്നവരെ 14 ദിവസത്തേക്ക് മാറ്റിതാമസിപ്പിച്ച ശേഷമാണ് വീട്ടിലേക്കു പോകാൻ അനുവദിക്കുന്നത്. വൈകിട്ട് 5 ന് വിമാനം ഇറങ്ങിയെങ്കിലും ടെസ്റ്റിനായി ഈ മലയാളിയുടെ സ്വാബ് എടുത്തത് 8 മണിക്കാണ്. സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യ ബാച്ചിൽ പരിശോധിക്കുക. ഫലം കിട്ടാൻ പുലർച്ചെ 2 വരെ കാത്തിരിക്കണം. സമയം ചെലവിടാനായി അത്യാവശ്യം സൗകര്യങ്ങളൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കിടക്കാനുള്ള സൗകര്യവും വെള്ളവും ഭക്ഷണവും കിട്ടുന്നുണ്ട്.

മൂന്ന് മണിയോടെ ഈ വിമാനത്തിലെ എല്ലാവരുടെയും ഫലം നെഗറ്റീവാണ് എന്ന അറിയിപ്പു വരികയും ചെയ്തു . പിന്നെ ജീവനക്കാർ ലിസ്റ്റുമായി എത്തി പേരുവിളിച്ച് ഓരോരുത്തരെയായി ബസിൽ കയറ്റി. വൈറസ് ബാധയുള്ള രാജ്യങ്ങളിൽനിന്നു വരുന്നവർക്കു മാത്രമായി ഒരുക്കിയ ഇമിഗ്രേഷൻ ആൻഡ് പാസ്പോർട്ട് കൺട്രോൾ പ്രവർത്തിക്കുന്ന ടെന്റിലേക്കാണ് കൊണ്ടുപോയി . ശേഷം വീണ്ടും ബസിൽ കയറ്റി എയർപോർട്ടിലെ പ്രത്യേക എക്സിറ്റിൽ എത്തിച്ചു. അപ്പോഴേക്കും യാത്രക്കാരുടെ ലഗേജുകൾ അവിടെ എത്തിച്ചിരുന്നു. പുറത്തെത്തുമ്പോൾ പുലർച്ചെ 5 മണി ആയിരുന്നെങ്കിലും വിഷമമൊന്നും തോന്നിയില്ല എന്നദ്ദേഹം പറയുന്നു . വൈറസിനെ നിയന്ത്രിക്കാൻ ഒരു ഭരണകൂടം പരമാവധി ശ്രമിക്കുമ്പോൾ നമുക്കുണ്ടാകുന്ന വ്യക്തിപരമായ അസൗകര്യങ്ങൾ പരിഗണിക്കാതെ അതിനോട് സഹകരിക്കുകയാണല്ലോ വേണ്ടത് എന്നും അദ്ദേഹം പറയുന്നു . എന്റെ കൂടെ ഈജിപ്തിലുണ്ടായിരുന്ന അമേരിക്ക, ഗ്രീസ്, റഷ്യ എന്നീ രാജ്യങ്ങളിലെ സഹപ്രവർത്തകർ അവരുടെ രാജ്യങ്ങളിൽ വിമാനം ഇറങ്ങിയപ്പോൾ ഇങ്ങനെ ഒരു പരിശോധന ഉണ്ടായില്ലെന്ന് അറിയിച്ചു. അതുകൂടി മനസ്സിലാക്കുമ്പോൾ കൊച്ചു രാജ്യമായ ബഹ്റൈൻ നടത്തുന്ന പ്രതിരോധ പ്രവർത്തനത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല എന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (1 hour ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (2 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends