കുവൈറ്റില്‍ എട്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
കുവൈത്തില്‍ എട്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 112 ആയി. വൈറസ് ബാധിച്ചതില്‍ തമിഴ്നാട് സ്വദേശിയും ഉള്‍പ്പെടുന്നു. നിലവില്‍ 103 പേരാണു ചികിത്സയിലുള്ളത്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. 504 പേരാണു നിലവില്‍ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടു പേര്‍ക്കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയില്‍നിന്നു രോഗവിമുക്തി നേടിയവരുടെ എണ്ണം ഒമ്പതായി.
https://www.facebook.com/Malayalivartha