കുവൈത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കുന്നു... വിവാഹ പാര്‍ട്ടികള്‍ക്കും സ്വീകരണ പരിപാടികള്‍ക്കും നിരോധനം
കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുന്‍കരുതലുകള്‍ ശക്തമാക്കുന്നതായി അധികൃതര്‍. ഇതിന്റെ ഭാഗമായി വിരുന്നുകള്‍, വിവാഹ പാര്‍ട്ടികള്‍, സ്വീകരണ പരിപാടികള്‍ മുതലായവ നടത്തുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹാണു ഇത് സംബധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിനു ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയളിലും നിരോധനം ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha