പ്രതീക്ഷ ഉയര്‍ത്തി കുവൈത്ത്....കോവിഡ് 19 സ്ഥിരീകരിച്ച നാലുപേര്‍ക്ക് കൂടി രോഗമുക്തി
കുവൈത്തില്‍ ആശ്വാസമായി നാലു പേര് കൂടി കോവിഡ് 19 സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടി. ചൊവ്വാഴ്ച ഒമ്ബത് പേര് രോഗമുക്തി നേടിയിരുന്നു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 43 ആയി. 148 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇതില്‍ അഞ്ചുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്നുപേര്‍ക്കാണ് ഗുരുതരാവസ്ഥയുള്ളത്. ഇവര്‍ പ്രായമുള്ളവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരുമാണ്. കോവിഡ് ബാധിത പ്രദേശങ്ങളില്‍നിന്ന് വന്ന 211 പേരാണ് നിലവില്‍ നിരീക്ഷണ ക്യാമ്പിലുള്ളത്.
https://www.facebook.com/Malayalivartha