പൊതുമാപ്പിന് നീണ്ട കാലാവധി നല്കി ബഹ്റൈന്‍
ഈ വര്‍ഷം അവസാനം വരെ നീളുന്ന നീണ്ട പൊതുമാപ്പ് പ്രഖ്യാപിച്ച് ബഹ്റൈന്‍. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നതാണ് പൊതുമാപ്പ്. ഏപ്രില്‍ ഏഴിന് പ്രാബല്യത്തില്‍ വന്നു. 2020 ഡിസംബര്‍ 31 വരെയാണ് കാലാവധി. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാര്‍ക്ക് തിരിച്ചുപോവാനുള്ള അവസരം ഒരുങ്ങും.രാജ്യത്ത് 55,000 അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇതില്‍ വലിയൊരു ശതമാനം ഇന്ത്യാക്കാരാണ്.
https://www.facebook.com/Malayalivartha