ശ്രദ്ധിക്കുക... ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

കോവിഡ് 19 സുരക്ഷയുടെ ഭാഗമായി ഇപ്പോള്‍ എല്ലാവരും സുരക്ഷയുടെ ഭാഗമായി ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍. ഹാന്‍ഡ് സാനിറ്റൈസറുകളാകുമ്പോള്‍ വെള്ളം ഇല്ലാതെ തന്നെ എപ്പോള്‍ വേണമെങ്കിലും കൈകള്‍ വൃത്തിയാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ മിക്കവരും ഹാന്‍ഡ് സാനിറ്റൈസറുകള്‍ എപ്പോഴും കൈവശം കരുതും. എന്നാല്‍ ചിലര്‍ വാഹനങ്ങളിലാണ് ഇവ സൂക്ഷിക്കുക. എന്നാല്‍ അത്തരത്തില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം. ചൂട് കൂടിയ താപനിലയില്‍ ഇത് കത്താനിടയുണ്ട്. ഇത് വാഹനത്തില്‍ തീപിടുത്തത്തിന് കാരണമാകുമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടപടികളും നിര്‍ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലടക്കം സജീവമാണ്.
https://www.facebook.com/Malayalivartha

























