കുവൈത്തില്‍ ഇന്ന് 606 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; വൈറസ് സ്ഥിരീകരിച്ചവരില്‍ 358 പേര് കുവൈത്തികളാണ്
കുവൈത്തില്‍ 606 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 64,379 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്. ഇന്ന് വൈറസ് സ്ഥിരീകരിച്ചവരില്‍ 358 പേര് കുവൈത്തികളാണ്. കോവിഡ് ബാധിച്ച് അഞ്ച് പേരാണ് ഇന്ന് മരിച്ചത്. രാജ്യത്ത് ഇതുവരെ 438 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം 3,828 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ രാജ്യത്ത് നടത്തിയ ടെസ്റ്റുകളുടെ എണ്ണം 4,89,566 ആയി ഉയര്‍ന്നു. 766 പേര്‍ക്കാണ് ഇന്ന് കോവിഡ് ഭേദമായത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 54,373 ആയി. 8,967 പേരാണു ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 123 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha