Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

യുഎഇയിൽ നിന്ന് വീസ റദ്ദാക്കി നാട്ടിലേക്ക് കുതിക്കുന്ന പ്രവാസികൾ അകപ്പെടുന്നത് നിയമ കുരുക്കിൽ; ആ അപകടങ്ങളൊഴിവാക്കാൻ ഈ കാര്യങ്ങൾ ചെയ്യുക!

14 SEPTEMBER 2022 02:16 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ നിന്ന് വീസ റദ്ദാക്കി നാട്ടിൽ വന്ന ഒരുപാട് പ്രവാസികളുണ്ട്. എന്നാൽ വിവിധങ്ങളായ നിയമക്കുരുക്കിൽ അകപ്പെട്ട് തിരിച്ച് യുഎഇയിൽ എത്താനാകാതെ കുടുങ്ങിയ നിരവധി മലയാളികൾ ഉണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും വിശ്വാസ വഞ്ചന നടത്തി സാമ്പത്തിക കെണിയിൽ അകപ്പെട്ടവർ ബാങ്കിനെയും കെട്ടിട ഉടമയെയും പറ്റിച്ച് നാടുവിട്ടവർ അങ്ങനെ നിരവധി ആൾക്കാർ ഇക്കൂട്ടത്തിൽ ഉണ്ട്.

എന്തിനേറെ പറയുന്നു സ്വന്തം പേരിൽ കേസുണ്ടെന്ന് അറിയാതെ തിരിച്ചെത്തി ജയിലിലായ മലയാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇത്തരം കേസുകളിൽ അറസ്റ്റ് വാറന്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് എത്തിയാൽ ഉടൻ പിടികൂടി കോടതിയിൽ ഹാജരാക്കുകയാണ് പതിവ്. എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിന് ആഴ്ചകൾ വരെ എടുക്കാറുണ്ട് .

പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് പല കേസുകളും. വീസ റദ്ദാക്കുന്നതിനു മുൻപ് സ്വന്തം പേരിൽ ഒരു ബാധ്യത ഇല്ലെന്നു ഉറപ്പാക്കുക, വീസ, ലേബർ കാർഡ്, തൊഴിൽ കരാർ, ബാങ്ക് അക്കൗണ്ട്, ജലവൈദ്യുതി, ഫോൺ, ഇന്റർനെറ്റ് കണക്‌ഷൻ, കെട്ടിട വാടക, വാഹനം തുടങ്ങി സ്വന്തം പേരിലുള്ള എല്ലാ ബാധ്യതകളും തീർക്കുക. മാത്രമല്ല എല്ലാ ഫയലുകളും കുറ്റമറ്റതാക്കി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങുക.

അൽകബ്ബാൻ അഡ്വക്കറ്റ്സിലെ സീനിയർ ‍ലീഗൽ കൺസറ്റന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയാണ് ഈക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറപ്പായും ഇത്തരത്തിലുള്ള കേസുകൾ ഒഴിവാക്കാവുന്നതാണ് .നിയമകുരുക്കിൽ പെട്ട് പോകാതിരിക്കാൻ വാടക കരാർ അവസാനിപ്പിക്കുന്നവർ 90 ദിവസം മുൻപ് കെട്ടിട ഉടമയെ രേഖകൾ സഹിതം അറിയിക്കുക.

കുടിശിക ഇല്ലെന്നും ഫ്ലാറ്റ് ഉടമയ്ക്ക് കൈമാറിയതായും രേഖാമൂലം എഴുതി വാങ്ങുക . വാടക കരാർ റദ്ദാക്കണമെങ്കിൽ ഉറപ്പായും ജല–വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കണം. എമിറേറ്റിലെ ജല, വൈദ്യുതി ദാതാക്കൾക്ക് അപേക്ഷ നൽകി നിശ്ചിത ദിവസം കണക്‌ഷൻ റദ്ദാക്കാൻ ആവശ്യപ്പെടുക. അതുവരെയുള്ള കുടിശിക തീർക്കുക.

ക്രെഡിറ്റ് കാർഡ്, വായ്പാ കുടിശിക ഉണ്ടെങ്കിൽ അത് തീർക്കുക. പണം അടയ്ക്കാനില്ലെന്നും ക്രെഡിറ്റ് കാർഡും അക്കൗണ്ടും റദ്ദാക്കിയതായും രേഖാ ഉണ്ടാകണം. . അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീട് ബാങ്ക് കേസ് കൊടുത്താൽ സിവിൽ കേസ് പ്രകാരം കോടതി വിധിച്ച മുഴുവൻ തുകയും കോടതി ചെലവും പലിശയും വക്കീൽ ഫീസുമെല്ലാം അടയ്ക്കേണ്ടുന്ന ഗതി വരും. വാഹന വായ്പ ഉണ്ടെങ്കിൽ തീർക്കണം. വാഹനം മറ്റാരെയെങ്കിലും ഏൽപ്പിച്ചാൽ ഇതിന്മേൽ വരുന്ന എല്ലാ കേസുകൾക്കും ഉടമ ഉത്തരം പറയേണ്ടിവരും.

വായ്പയുള്ള വാഹനം മറ്റൊരാളെ ഏൽപിക്കരുത് . വായ്പ അടച്ചില്ലെങ്കിലും നിയമവിരുദ്ധ കാര്യങ്ങൾക്ക് വാഹനം ഉപയോഗിച്ചാലും ഉടമയാണ് കുടുങ്ങുന്നത്. നിങ്ങളുടെ പേരിൽ ഉള്ള മൊബൈൽ, ലാൻഡ് ലൈൻ, ഡയലപ്, ഇന്റർനെറ്റ് കണക്‌ഷനുകളെല്ലാം റദ്ദാക്കുക . പ്രീപെയ്ഡ് ആയാലും പോസ്റ്റ് പെയ്ഡ് ആയാലും കുടിശിക തീർക്കുക. അതിന്റെ രേഖാ കൈ വശമുണ്ടാകണം. വിൽക്കാത്ത വാഹനം മറ്റാർക്കെങ്കിലും‍ താൽക്കാലികമായി ഉപയോഗിക്കാൻ കൊടുക്കുകയാണെകിൽ പവർ അറ്റോർണി എഴുതി നോട്ടറിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (2 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (2 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (2 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (3 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (3 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (3 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (3 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (4 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (4 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (4 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (4 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (5 hours ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (5 hours ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (5 hours ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

Malayali Vartha Recommends