Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...


പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു:- ഗുരുതരാവസ്ഥയിൽ മകനും, പിതാവും ചികിത്സയിൽ...


റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...


മുഖ്യമന്ത്രി പിണറായിവിജയൻ ഇന്തോനേഷ്യയിൽ കാലുകുത്തി...ഭാര്യ കമലയും ചെറുമകൻ ഇഷാനുമുണ്ട് ...16 ദിവസത്തെ യാത്രയെന്നാണ്സൂചന....12ന് സിംഗപ്പൂരിലേക്ക് പോകും. 18വരെ അവിടെ തങ്ങും.... 19ന് യു.എ.ഇയിൽ എത്തും...

ബഹ്റൈനിൽ ആദ്യ കുരങ്ങ് വസൂരി കേസ് റിപ്പോർട്ട് ചെയ്തു, രോഗം സ്ഥിരീകരിച്ചത് അടുത്തിടെ വിദേശത്ത് നിന്ന് ബഹ്റൈനിൽ എത്തിയ 29കാരനായ പ്രവാസിക്ക്, ഐസൊലേഷനിലേക്ക് മാറ്റിയ രോഗിക്ക് ആവശ്യമായ ചികിത്സ നൽകി വരുന്നതായി അ‌റിയിച്ച് മന്ത്രാലയം...!

17 SEPTEMBER 2022 11:53 AM IST
മലയാളി വാര്‍ത്ത

കുരങ്ങ് വസൂരിക്കെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നടപടികൾ മുൻകൂട്ടി തന്നെ സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. മുൻകരുതൽ നടപടികളാൽ ഇത്രയും നാ‌ൾ പിടിച്ചു നിന്നെങ്കിലും ഒടുവിൽ ബഹ്റൈനിൽ ആദ്യ കുരങ്ങ് വസൂരി കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

അടുത്തിടെ വിദേശത്തുനിന്ന് ബഹ്റൈനിൽ എത്തിയ 29കാരനായ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയ രോഗിക്ക് ആവശ്യമായ ചികിത്സ നൽകി വരുന്നതായും മന്ത്രാലയം അറിയിച്ചു. പ്രതിരോധ നടപടികളുടെ വിവരങ്ങളല്ലാതെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള അറിയിപ്പും മന്ത്രാലയം പുറത്തുവിട്ടിട്ടില്ലെന്നതിൽ പ്രവാസികൾക്ക് ആശ്വസിക്കാം.

രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുരങ്ങ് വസൂരിക്കെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിശോധനക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു. മെഡിക്കൽ ഉപകരണങ്ങളും സംവിധാനങ്ങളും ലബോറട്ടറികളും ഇതിനായി ഒരുക്കിരുന്നു.

കുരങ്ങ് പനി പ്രതിരോധ വാക്സിന് മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ഗൾഫ് രാഷ്ട്രം കുട്ടിയാണ് ബഹ്റൈൻ. കുരങ്ങ് വസൂരിക്കുള്ള പ്രതിരോധ വാക്സിന് മുൻകൂർ രജിസ്ട്രേഷൻ ആരംഭിക്കുകയും ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് അലേർട്ട്. കോം എന്ന വെബ്സൈറ്റ് വഴിയോ 444 എന്നനമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്താണ് രാജ്യത്ത് പ്രതിരോധ സംവിധാനാം ഒരുക്കിയത്. പ്രതിരോധ നടപടികൾ മുന്നേ തന്നെ എടുത്ത സ്ഥിതിക്ക്...രോ​ഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യത നന്നേ കുറവാണ്.

അതേസമയം പനി, ശരീരവേദന, വിറയൽ, കഠിന തലവേദന, ക്ഷീണം, ചർമത്തിൽ കുമിള പോലെ പൊങ്ങുക എന്നിവയാണ് രോഗലക്ഷണങ്ങൾ. 3 ദിവസത്തെ പനിക്കുശേഷം മുഖത്തുണ്ടാകുന്ന തടിപ്പുകളിൽ ദ്രാവകം നിറഞ്ഞ് കുമിളകളായി പൊന്തി പൊട്ടുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. സാധാരണ 2 മുതൽ 4 ആഴ്ചകൾകൊണ്ട് രോഗം മാറും. കുട്ടികൾ ഉൾപ്പെടെ 6% പേർക്ക് ഗുരുതരമായേക്കാം. ചികിത്സ ഉറപ്പാക്കണം. വന്യമൃഗങ്ങളുമായോ രോഗബാധിതരുമായി അടുത്ത് ഇടപഴകുന്നതിലൂടെ പകരുന്ന ഒരു വൈറസാണ് മങ്കിപോക്സ്.

സ്രവങ്ങൾ, ശ്വസന കണികകൾ, വൈറസ് ബാധിച്ച വസ്തുക്കൾ എന്നിവയിലൂടെയും പകരാം. രോഗം ബാധിച്ചയാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരും. അമ്മയിലൂടെ ഗർഭസ്ഥ ശിശുവിനും പകരാം. സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരം കൈകൾ കഴുകണം. വന്യമൃഗങ്ങളുമായും രോഗബാധിതരുമായും സമ്പർക്കം ഒഴിവാക്കണം. മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാലും അവയെ തൊട്ടാലും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...  (10 minutes ago)

പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു:- ഗുരുതരാവസ്ഥയിൽ മകനും, പിതാവും ചികിത്സയിൽ...  (26 minutes ago)

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് കേന്ദ്രത്തിന്റെ ചാരകണ്ണോ?അരിച്ചുപെറുക്കും...എല്ലാമറിയും  (28 minutes ago)

റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...  (33 minutes ago)

വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു  (38 minutes ago)

മുഖ്യമന്ത്രി ഫുൾ വൈബ്...!  (42 minutes ago)

പയ്യന്നൂരിലെ അനിലയുടെ കൊലപാതകം ദുരിതത്തിലാക്കിയത് വിമുക്തഭടന്റെ കുടുംബം.... വിശ്വസിച്ചു വീട് നോക്കാൻ എൽപ്പിച്ച അടുത്ത പരിചയക്കാരൻ സുദർശൻ പ്രസാദ് എന്ന ഷിജു ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് അന്നൂർ ക  (46 minutes ago)

പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.  (50 minutes ago)

ഏറെ നാളായി സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്ന് അകന്നുനിൽക്കുകയായിരുന്നു കനകലത... പാർക്കിൻസൺസും, മറവിരോഗവും കൂടിയായതോടെ, ആരോഗ്യ സ്ഥിതി വളരെ മോശമായി.... സിനിമയിലോ, സീരിയലിലോ വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയ  (1 hour ago)

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി  (1 hour ago)

സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെ ഹൈക്കമാന്റ് അനുമതി നല്‍കി... കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും...  (2 hours ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവ് റിയാദില്‍ മരിച്ചു  (2 hours ago)

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (2 hours ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (2 hours ago)

Malayali Vartha Recommends