Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇനി യുഎഇയിലേക്ക് പ്രവാസികളുടെ കുത്തൊഴുക്ക്, മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള നടപടികൾ കൂടുതൽ ലളിതമാക്കി

18 SEPTEMBER 2022 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യുഎഇയിലെ വിസാ പരിഷ്കാരങ്ങളിൽ വളരെ അധികം സന്തോഷത്തിലാണ് പ്രവാസികൾ. ഇപ്പോൾ ഈ സന്തോഷം ഇരട്ടിക്കുന്ന താരുമാനവുമായി എത്തിയിരിക്കുകയാണ് രാജ്യം. 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള നടപടികൾ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലാകുന്ന ഒക്ടോബർ 3 മുതലാണ് ദീർഘകാലാവധിയുള്ള ടൂറിസ്റ്റ് വിസ അപേക്ഷകർക്ക് നൽകുക. ഒരു വർഷം പരമാവധി 90 ദിവസം യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്നതാണ് പുതിയ വീസ.

4,000 ഡോളറിന് (3 ലക്ഷം രൂപ) തുല്യമായ ബാങ്ക് ബാലൻസുണ്ടെങ്കിൽ വിസയ്ക്ക് അപേക്ഷിക്കാം. വീസ അപേക്ഷ സമർപ്പിക്കുന്നതിന്റെ മുൻപുള്ള 6 മാസത്തെ ബാങ്ക് ഇടപാട് രേഖകളാകും അപേക്ഷയോടൊപ്പം പരിഗണിക്കുക. 3 ലക്ഷം രൂപ ബാങ്ക് ഗാരന്റിയായും സമർപ്പിക്കണം. ആരോഗ്യ ഇൻഷുറൻസും എടുത്തിരിക്കണം. ഇത്രയും രേഖകൾ ഉണ്ടെങ്കിൽ കളർ ഫോട്ടോക്കൊപ്പം പാസ്പോർട്ടിന്റെ പകർപ്പ് കൂടി നൽകി അപേക്ഷിച്ചാൽ വീസ ലഭിക്കുമെന്നു അധികൃതർ വ്യക്തമാക്കി.

വിസ ലഭിച്ചാൽ 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാം. ഒരു വർഷത്തിനിടയ്ക്ക് ഇതിൽ കൂടുതൽ ദിവസം കഴിയണമെന്നുള്ളവർക്ക് പുതുക്കാനും അവസരമുണ്ട്. ഈ വീസയിൽ പരമാവധി താമസിക്കാൻ കഴിയുന്നത് 180 ദിവസമാണ്. എന്നാൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റിയുടെ പ്രത്യേക അനുമതി ഉള്ളവരെ ഈ പൊതു വിനോദ വീസ നിയമത്തിൽ നിന്ന് ഒഴിവാക്കും. ഏതു സാഹചര്യത്തിലാണെങ്കിലും ഒരു വർഷം പൂർത്തിയായാൽ വീസ ലഭിച്ചവർ രാജ്യം വിടണമെന്നാണു ചട്ടം.

5 വർഷത്തിനിടെ എത്ര തവണ വേണമെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ല. എത്ര തവണ പ്രവേശിച്ചാലും പരമാവധി ദിവസങ്ങൾ 180ൽ കൂടാൻ പാടില്ലെന്നു മാത്രം. അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിലൂടെ മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു. അഞ്ച് വർഷത്തെ പുതിയ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ഒരു സ്പോൺസറെ ആവശ്യമില്ല. കഴിഞ്ഞ വർഷം മാര്‍ച്ചിലാണ് മള്‍ട്ടി എന്‍ട്രി സന്ദര്‍ശക വിസക്ക് അനുമതി നല്‍കാന്‍ യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ആഗോള നിക്ഷേപ കേന്ദ്രമായി യുഎഇയുടെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.രാജ്യത്തിന് പുറത്തുള്ള കുടുംബങ്ങള്‍ക്ക് യു എ ഇയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ വിസ അനുവദിക്കുന്നു. മീറ്റിംഗുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും മറ്റ് ഇവന്റുകള്‍ക്കുമായി ജീവനക്കാരെ രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ബിസിനസുകള്‍ക്കും വിസ പ്രോഗ്രാം നിര്‍ണായകമാണെന്നാണ് ഇമിഗ്രേഷന്‍ വിദഗ്ധരുടെ വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (16 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (19 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (30 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (40 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends