Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സൗദിയോടാ കളി...! ​ഒന്നിനേയും വെറുതേ വിടില്ല, ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 16,606 പ്രവാസി നിയമ ലംഘകര്‍ പിടിയിൽ

18 SEPTEMBER 2022 04:47 PM IST
മലയാളി വാര്‍ത്ത

നിയമലംഘകരെ കണ്ടെത്താൻ ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത കർശനമായ പരിശോധന തുടരുകയാണ് സൗദി അറേബ്യ. സൗദിയിലെത്തി നിയമം ലംഘിച്ച പ്രവാസികൾക്കെതിരെ കർശനടപടി സ്വീകരിച്ചുവരികയാണ് ആഭ്യന്തര മന്ത്രാലയം. പിടിയിലാവുന്നവരുടെ എണ്ണം ഒരോ ആഴ്ച്ചയും കൂടി വരികയാണ്. ഈ മാസം എട്ടു മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 16,606 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ 9,895 പേര്‍ ഇഖാമ നിയമ ലംഘകരും 4,422 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,289 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 362 പേരും അറസ്റ്റിലായി. ഇവരില്‍ പേര്‍ 35 ശതമാനം യെമന്‍ സ്വദേശികളാണ്.

60 ശതമാനം പേര്‍ എത്യോപ്യക്കാര്‍ അഞ്ചു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 19 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസവും യാത്രാ സൗകര്യവും നല്‍കിയ 18 പേരും അറസ്റ്റിലായി.

നിലവില്‍ 46,754 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. 36,385 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 1,951പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 10,335 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്ത് ട്രാഫിക്ക് നിയമങ്ങളും കർശനമാക്കിയിരിക്കുകയാണ്. അനധികൃതമായി റോഡുകള്‍ മുറിച്ച് കടക്കുന്നതിനും ഇനി പിഴയടക്കേതായിവരും. ഇത്തരത്തിൽ റോഡ് മുറിച്ച് കടക്കുന്നവര്‍ക്കെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി ട്രാഫിക് വിഭാഗം. ദമ്മാമില്‍ സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തി തുടങ്ങി. ദമ്മാം സീക്കോക്ക് സമീപമുള്ള റോഡുകളില്‍ ഇത്തരത്തില്‍ ക്രോസ് ചെയ്തതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പിഴ ചുമത്തി. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവായതോടെയാണ് ട്രാഫിക് വിഭാഗം നടപടി ശക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (40 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (1 hour ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (3 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (3 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (3 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (5 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends