Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഇനി അവർ നിങ്ങളെ തേടിയെത്തും, പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന പുതിയ സംവിധാനം, ആവശ്യക്കാര്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ടാക്സികള്‍ സ്വയം ഉപഭോക്താക്കളെ തേടിയെത്തുന്ന സംവിധാനത്തിന് അംഗീകാരം നല്‍കി യു.എ.ഇ

19 SEPTEMBER 2022 03:22 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ജോലി ചെയ്യാനും താമസിക്കാനും ഏറ്റവും അനുയോജ്യമായ യു.എ.ഇയിലെ എമിറേറ്റുകളിലൊന്നാണ് ദുബൈ.അതിനാൽ തന്നെ നല്ലൊരു ശതമാനം പ്രവാസികളും ഇനിടുത്തെ താമസക്കാരാണ്. വാടക അൽപ്പം കൂടുതലാണെങ്കിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ദുബൈ മുന്നിലാണ്. ഇപ്പോൾ പ്രവാസികൾക്ക് പ്രയോജന പ്രദമായി പുതിയ സംവിധാനം എത്തുകയാണ്.

പ്രത്യേകിച്ചും യാത്രക്കായി ടാക്സികളെ ആശ്രയിക്കുന്നവർക്കാണ് ഇത് ഏറ്റവും ഗുണകരമാകുക. ആവശ്യക്കാര്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ടാക്സികള്‍ സ്വയം ഉപഭോക്താക്കളെ തേടിയെത്തുന്ന സംവിധാനം രൂപപ്പെടുന്നു. ഈ സംവിധാനമടക്കം നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന പുതിയ പദ്ധതികള്‍ക്ക് ദുബൈ ടാക്സി കോര്‍പറേഷന്‍ അംഗീകാരം നല്‍കിയതായി റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.

ഏറ്റവും നൂതനമായ നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ടാക്സി സംവിധാനത്തിന് 'സ്മാര്‍ട്ട് ഡയറക്ഷന്‍'നല്‍കുന്ന ഈ സംവിധാനം ഒരുങ്ങുന്നത്. ഡേറ്റകള്‍ വിശകലനം ചെയ്ത് ഏറ്റവും ഉയര്‍ന്ന ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ടാക്സികളെ വഴിതിരിച്ച് വിടുകയാണിത് ചെയ്യുക. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്ന ഈ പദ്ധതിയിലൂടെ ഇന്ധന ഉപഭോഗം കുറക്കാനും ഒരു വാഹനത്തിന്‍റെ യാത്രകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ സൗകര്യപ്രദമായ സംവിധാനം കൂടിയാണ്.

നിര്‍മിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കുക, ടാക്സി സേവനത്തിന്‍റെ കാര്യക്ഷമത ഉയര്‍ത്തുന്നത് ഓട്ടോമേറ്റ് ചെയ്യുക, ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നതായി ആര്‍.ടി.എ ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ പദ്ധതിയിലൂടെ യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നത് 15 ശതമാനം വര്‍ധിപ്പിക്കുകയും മനുഷ്യവിഭവശേഷിയുടെ ചെലവ് 20 ശതമാനം കുറക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ടാക്സി കോര്‍പറേഷന്‍ നിരവധി പുതിയ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്.

2022ന്‍റെ ആദ്യ പകുതിയില്‍ ഡി.ടി.സി 11.8 കോടി ദിര്‍ഹം ലാഭം നേടിയെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വളര്‍ച്ചാവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ലാഭം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് നൂതന പദ്ധതികളിലൂടെ ദുബൈ ലക്ഷ്യമിടുന്നത്.അതുപോലെ കഴിഞ്ഞ ദിവസം വളരെ മാതൃകാപരമായ പദ്ധതി യു.എഇ പ്രഖ്യാപിച്ചിരുന്നു. വിശന്നിരിക്കുന്നവരിലേക്ക് ഭക്ഷണം എത്തിക്കാന്‍ സംവിധാനവുമായി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചത്. 'ബ്രെഡ് ഫോര്‍ ഓള്‍' എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്.

ഓരോ ദിവസവും വിവിധ സമയങ്ങളില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യമായി റൊട്ടി നല്‍കുന്ന സംവിധാനമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കുന്നത്. വിവിധ ഔട്ട്‌ലറ്റുകളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് മെഷീനുകള്‍ വഴി ആവശ്യക്കാര്‍ക്ക് ഫ്രഷ് ബ്രെഡ് എത്തിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ആധുനികവും സുസ്ഥിരവുമായ മാതൃകയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.

നിര്‍ധന കുടുംബങ്ങളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള സൗജന്യ ബ്രെഡ് പദ്ധതി ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ കീഴിലുള്ള മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആണ് പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (2 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (2 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (2 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (2 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (3 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (3 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (4 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (4 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (9 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (10 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (10 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (10 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (11 hours ago)

Malayali Vartha Recommends