പിടികിട്ടാത്ത ഉയരത്തിലേക്ക് കുതിച്ച് സൗദി; പ്രവാസികൾക്കിത് വമ്പൻ ലോട്ടറി; വരാൻ പോകുന്നത് 18 ലക്ഷം തൊഴിലവസരങ്ങൾ

ഗൾഫ് മേഖലയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സുവർണകാലമാണ് വരാൻ പോകുന്നത്. 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് സൗദി അറേബ്യ. വിന്‍കിട നിക്ഷേപങ്ങളിലൂടെ നേരിട്ടും അല്ലാതെയുമായാണ് ലക്ഷണക്കിന് തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാൻ സൗദി പബ്ലിക് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ലക്ഷ്യമിടുന്നതായി പിഐഎഫ് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍ വ്യക്തമാക്കി.
സൗദി സമ്പദ് വ്യസ്ഥയെ ഉത്തേജിപ്പിക്കുന്നതില്‍ പബ്ലിക് ഇന്വെസ്റ്റ്മെന്റ് ഫണ്ട് പ്രധാന പങ്ക് വഹിക്കുന്നതായും ന്യൂയോര്‍ക്കില്‍ നടന്ന പ്രയോറിറ്റി ഉച്ചകോടിയില്‍ സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയില്‍ പ്രതിവര്‍ഷം 4,000 കോടി മുതല്‍ 5,000 കോടി ഡോളര്‍ വരെ നിക്ഷേപങ്ങള്‍ നടത്താനാണ് ഫണ്ട് ആഗ്രഹിക്കുന്നത്. സൗദിയില്‍ സാമ്പത്തിക വളര്‍ച്ചയും വൈവിധ്യവല്‍ക്കരണവും വേഗത്തിലാക്കാന്‍ ഫണ്ട് നടത്തുന്ന വിവിധ നിക്ഷേപ പദ്ധതിയിലൂടെ സാധിച്ചതായും അദ്ദേഹം പറയുന്നു.
സൗദി സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ട് ആരംഭിച്ച വിഷന്‍ 2030 പദ്ധതിയുടെ പ്രഖ്യാപനത്തിനു ശേഷം 2016ല്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി പബ്ലിക് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവി ഏറ്റെടുക്കുകയും ഫണ്ടിന്‍റ് ഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ നാലു ശതമാനം ഓഹരികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഫണ്ടിലേക്ക് മാറ്റിയതോടെ ഫണ്ട് ആസ്തി 580 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
പബ്ലിക് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ആസ്തികള്‍ 2025 അവസാനത്തോടെ നാലു ട്രില്യണ്‍ റിയാലായും 2030 ഓടെ 10 ട്രില്യണ്‍ റിയാലായും ഉയര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു. അഞ്ചു വര്‍ഷത്തിനിടെ 10 വ്യത്യസ്ത മേഖലകളില്‍ രാജ്യത്ത് 56 വലിയ കമ്പനികള്‍ സ്ഥാപിക്കാന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടിന് സാധിച്ചു. ഇതിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷിടിക്കാന്‍ കഴിഞ്ഞത്.
അതുപോലെ, വൻകിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയായ സൗദി അറേബ്യയിൽ ദിസങ്ങൾക്ക് മുന്നെ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻ നിക്ഷേപം കണ്ടെത്തുകയുണ്ടായി. മദീനയിൽ ലോഹങ്ങളുടെ അയിര് കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ സർവേയാണ് അറിയിച്ചത്. മദീനയിലെ അബ- അൽ- റാഹയിലെ അതിർത്തിയിലായി സ്വർണ നിക്ഷേപവും മദീനയിലെ വാദി- അൽ- ഫറായിൽ നാല് സ്ഥലങ്ങളിൽ ചെമ്പിന്റെ നിക്ഷേപവും കണ്ടെത്തിയത്.
533 മില്യൺ ഡോളർ നിക്ഷേപമാണ് പുതിയ കണ്ടുപിടിത്തത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നാലായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് പ്രവാസികൾക്ക് വലിയ രീതിയിൽ ഉപകാരപ്പെടും. പുതിയ കണ്ടുപിടിത്തം പ്രാദേശിക- അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്നും ഖനന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ഇതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha

























