Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നടപടികൾ കടുപ്പിക്കുന്നു...! ഇനി വിസക്ക് അപേക്ഷിച്ചാല്‍ പരീക്ഷയും പരിശോധനയും, പ്രവാസികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി കുവൈത്ത്

27 SEPTEMBER 2022 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുകയെന്നുള്ളത് കുവൈത്ത് ഭരണകൂടം ദീർഘനാളായി ലക്ഷ്യം വെക്കുന്ന പദ്ധതികളിലൊന്നാണ്. ഇതിന്റെ ഭാഗമായി പ്രാവസികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി കുവൈത്ത് ഭരണകൂടം. ജോലി അന്വേഷിച്ച് രാജ്യത്തേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അപേക്ഷകരുടെ തൊഴിലിലെ വൈദഗ്ധ്യവും പരിശോധിക്കാനാണ് കുവൈത്തിന്റെ പുതിയ തീരുമാനം.

കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്‍മിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നാണ് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്ത് സൊസൈറ്റി ഫോര്‍ എഞ്ചിനീയേഴ്‍സുമായി സഹകരിച്ചായിരിക്കും സാങ്കേതിക, അനുബന്ധ തൊഴിലുകളിലെ വിസ അപേക്ഷകർക്ക് പരിശോധനയും പരീക്ഷയും നടത്തുക.

അപേക്ഷകന് തൊഴിൽ വൈദഗ്ധ്യവും ജോലിയെക്കുറിച്ചുള്ള അറിവും ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ വീസ നൽകൂ.തുടക്കത്തിൽ പുതുതായി എത്തുന്നവരെയാണ് ലക്ഷ്യമിടുന്നതെങ്കിലും രണ്ടാം ഘട്ടത്തിൽ നിലവിൽ കുവൈത്തിൽ ഉള്ളവരെ കൂടി ഉൾപ്പെടുത്തും. വർക്ക് പെർമിറ്റ് പുതുക്കുന്ന ഘട്ടത്തിലായിരിക്കും ഇവരുടെ വൈദഗ്ധ്യം പരിശോധിക്കുക.

പരാജയപ്പെടുന്നവർക്ക് രാജ്യംവിടാൻ സാവകാശം നൽകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. നിയമം കർശനമായാൽ മതിയായ യോഗ്യതയില്ലാതെ വിവിധ വകുപ്പുകളിൽ ‍ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് രാജ്യം വിടേണ്ടിവരും.രാജ്യത്തേക്ക് തൊഴില്‍ തേടി വരാന്‍ ഉദ്ദേശിക്കുന്നവർക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലിയില്‍ മതിയായ കഴിയും പ്രാഗത്ഭ്യവും ഉണ്ടെന്ന് ജോലി നല്‍കുന്നതിനും വിസ അനുവദിക്കുന്നതിനും മുമ്പ് തന്നെ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും.

പരിശോധനയില്ലാതെ രാജ്യത്തേക്ക് വരുന്നവർ ഉദ്ദേശിക്കുന്ന തൊഴിലില്‍ തുടരാന്‍ കഴിയാതെ മറ്റ് തൊഴിലുകളിലേക്ക് പോവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിലവില്‍ കുവൈത്ത് വിസയുള്ളവർക്ക് പുതിയ നിയന്ത്രണം ബാധകമായേക്കില്ല. പുതിയതായി കുവൈത്തിലേക്ക് വരുന്നവര്‍ക്ക് മാത്രമായിരിക്കും ഇപ്പോള്‍ പരിശോധാന. അടുത്ത ഘട്ടത്തില്‍ കുവൈത്തില്‍ നിന്നുതന്നെ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ക്കും നിയന്ത്രണം ബാധകമാവുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുപോലെ, സാധാരണക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത് എടുക്കുകയുണ്ടായി. അത്തരക്കാർക്ക് കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തിയിരിക്കുകയാണ് അധികൃതര്‍.ഫാമിലി, ഡിപ്പെന്‍ഡന്റ് വിസകള്‍ അനുവദിക്കുന്നതിന് സ്‌പോണ്‍സര്‍ക്ക് ചുരുങ്ങിയത് 800 ദിനാര്‍ അഥവാ രണ്ടു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്പളം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഈ നിയമം താമസിയാതെ തന്നെ നിലവില്‍ വരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ക്ക് കുടുംബ വിസിറ്റ് വിസ അനുവദിക്കുന്നത് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കുവൈറ്റ് അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി വര്‍ധിപ്പിച്ച തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (9 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends