Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

യു.എ.ഇ വിസ നടപടികളിൽ സമ​ഗ്ര മാറ്റം, പുറത്തിറക്കിയിരിക്കുന്നത് പല തരത്തിലുള്ള വിസിറ്റ് വിസകൾ, പ്രവാസികൾക്ക് ഇനി രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതൽ സുഗമവും ലളിതവും....!

04 OCTOBER 2022 12:34 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യുഎഇയിലെ പുതിയ വിസ ചട്ടം ഒക്ടോബർ മൂന്ന് മുതൽ നിലവിൽ വന്നു. കൂടുതൽ ലളിതമായ വിസ, പാസ്‍പോർട്ട് സേവനങ്ങളാണ് ഇതിലൂടെ യുഎഇ അധികൃതർ ലക്ഷ്യമിടുന്നത്. ഇതോടെ വിസ എടുക്കുന്ന നടപടിക്രമങ്ങൾ പ്രവാസികൾക്ക് വളരെ എളുപ്പത്തിൽ ആകും. നിലവിലുള്ള വിസ രീതികൾ കൂടുതൽ ലളിതമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ.

ഒപ്പം പ്രവാസികൾക്ക് രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതൽ സുഗമവും ലളിതവുമാകും. പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന തരത്തിലാണ് പുതിയ വിസ നടപടികൾ. അഞ്ച് വർഷം കാലാവധിയുള്ള ഗ്രീൻ റെസിഡന്റ് വിസയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. തൊഴിലുടമയോ സ്‍പോൺസറോ ഇല്ലാതെ രാജ്യത്ത് തങ്ങാൻ സാധിക്കുന്ന ഒന്നാണ് ഗ്രീൻ വിസ. യുഎഇ പാസ്‍പോർട്ടുകൾ പുത്തൻ രീതിയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.

പല തരത്തിലുള്ള വിസിറ്റ് വിസകൾ ആണ് യുഎഇ പുറത്തിറക്കിയിരിക്കുന്നത്. സിംഗിൾ, മൾട്ടിപ്പിൾ എൻട്രി സൗകര്യമുള്ള വിസകൾ ലഭ്യമാണ്.നേരത്തെ 30 ദിവസത്തേക്കായിരുന്നു സന്ദർശക വിസകളെങ്കിൽ ഇനി 60 ദിവസം വരെ ഇത്തരം വിസകളിൽ രാജ്യത്ത് താമസിക്കാം. വിസ അനുവദിക്കുന്ന അതേ കാലയളവിലേക്ക് അവ ദീർഘിപ്പിക്കുകയും ചെയ്യാം.

തൊഴിൽ അന്വേഷിക്കാനായി, സ്‍പോൺസറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകൾ അനുവദിക്കും. യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കിൽ ലെവലുകളിൽ വരുന്ന ജോലികൾക്കായാണ് ഈ വിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സർവകലാശാലകളിൽ നിന്ന് പുറത്തിറങ്ങുന്ന തൊഴിൽ പരിചയമില്ലാത്ത ബിരുദധാരികൾക്കും ജോലി കണ്ടെത്താനുള്ള വില ലഭിക്കും.

രാജ്യത്ത് സന്ദർശകനായെത്തുന്ന ഒരാൾക്ക് തന്റെ ബന്ധുവോ സുഹൃത്തോ ആയി ഒരു യുഎഇ പൗരനോ അല്ലെങ്കിൽ യുഎഇയിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കിൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. ഇതിനും സ്‍പോൺസർ ആവശ്യമില്ല.അഞ്ച് വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസകൾക്കും സ്‍പോൺസർ ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടർച്ചയായി താമസിക്കാൻ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കിൽ പിന്നീട് 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം.

എന്നാൽ ഒരു വർഷം 180 ദിവസത്തിൽ കൂടുതൽ യുഎഇയിൽ താമസിക്കാൻ സാധിക്കില്ല. ഈ വിസയ്ക്ക് 4000 ഡോളറിന് തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടെന്ന് തെളിയിക്കണം. വിസയ്ക്ക് അപേക്ഷിക്കുന്ന കാലയളവിന് ആറ് മാസം മുമ്പ് വരെയുള്ള സമയത്തെ ബാങ്ക് ബാലൻസ് ആണ് പരിശോധിക്കുക.

ദുബായിൽ താമസിക്കുന്ന ആളുകളുടെ ഫാമിലി സ്‍പോൺസർഷിപ്പ് നിബന്ധനയിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ആൺ മക്കളെ 25 വയസ് വരെ സ്വന്തം സ്‍പോൺസർഷിപ്പിൽ കൂടെ താമസിക്കാൻ സാധിക്കും. നേരത്തെ 18 വയസായിരുന്നു പ്രായ പരിധി. അതേസമയം, അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെ സ്വന്തം സ്‍പോൺസർഷിപ്പിൽ താമസിക്കാൻ സാധിക്കും. ഗ്രീൻ റെസിഡൻസ് എടുത്താൽ അടുത്ത ബന്ധുക്കളേയും സ്‍പോൺസർഷിപ്പിൽ കൊണ്ടുവരാൻ സാധിക്കും. അതുപോലെ ദുബായിൽ ഗോൾഡൻ വിസാ സംവിധാനത്തിൽ ചില മാറ്റം വന്നിട്ടുണ്ട്. മിനിമം മാസ ശമ്പളം 50,000 ദിർഹത്തിൽ നിന്ന് 30,000 ദിർഹമാക്കി അധികൃതർ കുറച്ചിട്ടുണ്ട്. കൂടാതെ ഗോൾഡൻ വിസക്ക് അപേക്ഷിക്കുന്ന ചില കാറ്റകറികളും പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (1 hour ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (2 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (8 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends