Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യുഎഇയിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഇത് സ്വപ്‌ന സാക്ഷാത്ക്കാരം, പ്രൗഢ ​ഗംഭീരമായി ദുബായിൽ തലയുയർത്തി ഹിന്ദു ക്ഷേത്രം, വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു, നന്ദിയറിയിച്ച് പ്രവാസികൾ...!

05 OCTOBER 2022 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുത്തു. പുതിയ ക്ഷേത്രം ഭക്തർക്ക് സമർപ്പിച്ചതോടെ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വീണ്ടും ലോകത്തിന് മാതൃകയാവുകയാണ് ദുബായ്.ഒക്ടോബർ നാലിന് വൈകുന്നേരം നടന്ന ഭക്തി നിർഭരവും ആഘോഷ പൂർണവുമായി നടന്ന ചടങ്ങിൽ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജബൽ അലിയിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ വിശ്വാസികൾക്കു മാത്രമല്ല, യുഎഇയിലെ മുഴുവൻ ഇന്ത്യക്കാർക്കും ഒരു സ്വപ്‌ന സാക്ഷാത്ക്കാരമാണെന്ന് ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ് അഭിപ്രായപ്പെട്ടു.

ആരാധനാ നഗരിയെന്ന് അറിയപ്പെടുന്ന ജബൽ അലിയിലാണ് വിവിധ വിശ്വാസി വിഭാഗങ്ങളിലെ ജനങ്ങളെ ഒരുമിപ്പിക്കാൻ ലക്ഷ്യമിടുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ആറ് ക്രിസ്തീയ ദേവാലയങ്ങളും ഒരു ഗുരുനാനാക്ക് ദർബാർ സിഖ് ഗുരുദ്വാരയും ഉൾപ്പെടെ മറ്റ് ദേവാലയങ്ങളും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. ദുബായ് ഭരണകൂടത്തിന്റെ അകമഴിഞ്ഞ സഹായം കൊണ്ടാണ് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രതീക്ഷിച്ചിതിനേക്കാൾ നേരത്തെ ക്ഷേത്ര നിർമാണം പൂർത്തിയാക്കാൻ നമുക്ക് സാധിച്ചത്.

ദുബായ്, യുഎഇ ഭരണകൂടങ്ങൾ മറ്റുള്ളവരെ എത്രമാത്രം ഉൾക്കൊള്ളുന്നു എന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമായി ക്ഷേത്രം മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ലാണ് ക്ഷേത്രത്തിനായി ദുബായ് ഭരണകൂടം ഭൂമി അനുവദിച്ചത്. 70,000 ചതുരശ്ര അടിയിലാണ് നാല് നിലയുള്ള അതിമനോഹരമായ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ നിർമാണം തുടങ്ങിയ ക്ഷേത്രം എല്ലാ തടസ്സങ്ങളെയും മറികടന്ന് അതിവേഗം നിർമാണം പൂർത്തീകരിക്കുകയായിരുന്നു.

6.5 കോടി ദിർഹം ചെലവിലാണ് ജബൽ അലിയിലെ മനോഹരമായ ക്ഷേത്രം നിർമിച്ചിരിക്കുന്നത്.ഒരേ സമയം 1200 പേർക്കു വരെ പ്രാർഥന നടത്താനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്.ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള വിഗ്രഹങ്ങളെല്ലാം ഇന്ത്യയിൽ നിന്നാണ് എത്തിച്ചത്. രാജസ്ഥാനിൽ നിന്ന് എത്തിച്ച മാർബിൾ കൊണ്ടാണ് പ്രധാനഹാളിലെ തൂണുകളും ചുവരുകളും തീർത്തിരിക്കുന്നത്. നാലു നിലകളിലായാണ് ക്ഷേത്ര നിർമാണം. പാർക്കിംഗിനും മറ്റുമായി രണ്ട് നിലകൾ ഭൂമിക്കടിയിലാണ്.സ്വാമി അയ്യപ്പൻ, ഗുരുവായൂരപ്പൻ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ ഉളളത്.

സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 8.30വരെയാണ് ദർശന സമയം. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളിൽ പ്രവേശിക്കാൻ ആചാര പ്രകാരം തലയിൽ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളിൽ പ്രത്യേക വേഷ നിബന്ധനകളില്ല.

ഔപചാരിക ഉദ്ഘാടനം മുന്നോടിയായി ക്ഷേത്രം വിശ്വാസികൾക്കായി കഴിഞ്ഞ മാസം തുറന്നു നൽകിയിരുന്നു. ആയിരക്കണക്കിന് സന്ദർശകരമാണ് ജബൽ അലി ക്ഷേത്രം കാണാൻ ദിവസേന എത്തിച്ചേരുന്നത്. ദസറ ദിനമായ ഒക്ടോബർ അഞ്ച് മുതൽ ക്ഷേത്രം വിശ്വാസികൾക്കായി പൂർണാർഥത്തിൽ തുറന്നുകൊടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (12 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends