Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കോളടിച്ച് പ്രവാസികള്‍... തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ...ഗൾഫുകാർ നാട്ടിലേയ്ക്ക് പണമയയ്ക്കുന്ന തിരക്കിൽ...

06 OCTOBER 2022 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യുക്രെയ്ന്‍ പ്രതിസന്ധിയടക്കം വിവിധ കാരണങ്ങളില്‍ തകര്‍ന്ന് ഇന്ത്യന്‍ രൂപ. ഡോളറിനെതിരേ ഇന്ത്യൻരൂപയുടെ വിലയിടിവ് തുടരുമ്പോൾ നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കിൽ പ്രവാസികൾ. ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.85 പൈസ എന്ന നിലയിലേക്ക് എത്തി. ഇന്ത്യന്‍ രൂപ വലിയ ഇടിവ് നേരിടുമ്പോള്‍ ഈ സാഹചര്യം മാക്സിമം പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍.

ഇന്ത്യൻ രൂപക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ഗൾഫ് കറൻസികൾ എത്തിയതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍.

സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണ് ഇന്നലെ ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങളില്‍ ലഭിച്ചത്. ഒരു ഒമാനി റിയാലിന് 212.49 Indian Rupee* രൂപ വരെ നല്‍കി. അതായത് നാട്ടിലേയ്ക്ക് നിങ്ങൾ ഒമാനി റിയാൽ അയച്ചാൽ നാട്ടിൽ അതിന്റെ മൂല്യം , നിങ്ങൾക്ക് 212 രൂപയോ കൂടുതലോ ആയിരിക്കും

ഒമാനി റിയാലിന്‍റെ വിനിമയനിരക്ക് ഉയർന്നതോടെ ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ പണം ചെലവഴിക്കാൻ മടിക്കുകയാണ് . തങ്ങളുടെ വരുമാനത്തിന് ഉയർന്ന മൂല്യം ലഭിക്കുന്നതിനാൽ കൂടുതൽ പണം നാട്ടിലേക്ക് അയക്കുകയാണിപ്പോൾ പ്രവാസികൾ

ഒരു റിയാലിന് 206 രൂപയിലധികമാണ് കഴിഞ്ഞ കുറെ ദിവസമായി ഇന്ത്യയിലേക്ക് പണം അയക്കുന്നവർക്ക് ലഭിക്കുന്നത് . അതിനാൽ അനാവശ്യ ചെലവുകൾ പരമാവധി ഒഴിവാക്കി പലരും പണം നാട്ടിലേക്ക് അയക്കുകയാണ്.

ഇന്ത്യക്കു പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ കറൻസികളുമായും റിയാലിന്‍റെ വിനിമയനിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്. ഇതോടെ ഈ രാജ്യങ്ങളിലേക്കുള്ള പണത്തിന്‍റെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഇതുമൂലം കുറെ ആഴ്ചകളായി സ്ഥാപനങ്ങളിൽ തിരക്ക് കുറവാണെന്ന് വ്യാപാരികൾ പറയുന്നു.

നാട്ടിലേക്ക് പണം അയക്കാൻ കരുതിയിരുന്നവരെല്ലാം വിനിമയനിരക്ക് റിയാലിന് 200 രൂപയിലെത്തിയപ്പോൾതന്നെ നാട്ടിലേക്ക് അയച്ചിരുന്നു. ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ അയച്ചുകഴിഞ്ഞതോടെ വിനിമയ സ്ഥാപനങ്ങളിൽ തിരക്കും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ബാങ്ക് വായ്പയും മറ്റും ഉള്ളവർക്ക് വിനിമയനിരക്ക് ഉയർന്നത് വലിയ അനുഗ്രഹമായിട്ടുണ്ട്. പലരും കഴിയുന്നത്ര പണം സ്വരൂപിച്ച് നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. 2020 മാര്‍ച്ചിലാണ് രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായത്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഇത് 21ലേക്കെത്തി. ഗള്‍ഫ് കറന്‍സികളുടെ എല്ലാം വിനിമയ മൂല്യം ഉയര്‍ന്നിരിക്കുകയാണ്. ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത്തോടെ ആണ് ഗൾഫ് കറന്സികളുടെ മൂല്യം വർധിച്ചത്.

ഒരു യുഎഇ ദിർഹത്തിന് 22.28 രൂപ എന്ന തലത്തിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു സൗദി റിയാലിന് 21.77 രൂപ യാണ് ഇന്നത്തെ വിനിമയ നിരക്ക് . ഖത്തർ റിയാൽ 22.41 രൂപ. ഒരു ബഹ്‌റൈൻ ദിനാറിന് 217 രൂപ ലഭിക്കും . കുവൈത്ത് ദിനാറിന്റെ മൂല്യം 264 രൂപക്ക് മുകളിൽ എത്തി. ഒമാൻ റിയാൽ മൂല്യം 212 രൂപ കടന്നു.

കുറച്ച് ദിവസങ്ങളായി ഷോപ്പുകളിൽ തിരക്ക് കുറവാണെന്ന് ഒമാനിലെ റൂവിയിൽ മൊബൈൽ കടകൾ നടത്തുന്നവർ പറയുന്നു. മുൻകാലങ്ങളിൽ എന്തു പ്രതിസന്ധിയുണ്ടായാലും മൊബൈൽ കടകളിൽ തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. പുതിയ മൊബൈൽ ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും എപ്പോഴും ആവശ്യക്കാരുണ്ടായിരുന്നു.എന്നാൽ, ഇപ്പോൾ ഇത്തരക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് റൂവിയിലെ ചെറുകിട വ്യാപാരികൾ പറയുന്നു. മറ്റു മേഖലകളിലെ വ്യാപാരത്തെയും വിനിമയനിരക്ക് ബാധിച്ചിട്ടുണ്ട്.

ഭക്ഷ്യ ഉൽപന്നങ്ങൾ മാത്രമാണ് കാര്യമായി വിറ്റഴിക്കപ്പെടുന്നത്.അതിൽതന്നെ പലരും ഓഫറുകൾ നോക്കിയാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരസ്ഥാപനങ്ങൾ ഓഫറുകളും ഡിസ്കൗണ്ടുകളുമൊക്കെ നൽകുന്നുണ്ട്. എങ്കിലും വിപണിയിൽ കാര്യമായ ചലനങ്ങളൊന്നുമില്ലെന്ന് വ്യാപാരികൾ പറയുന്നു. ഉൽപന്നങ്ങളുടെ വില ഇന്ത്യൻ രൂപയിലേക്കു മാറ്റി നോക്കി, ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുന്നവരും നിരവധിയാണ്.

 

 

വാട്സ്ആപ് അടക്കമുള്ള സംവിധാനം ഉള്ളതിനാൽ നാട്ടിലെ വില അറിയാനും എളുപ്പമാണ്. അതിനാൽ നാട്ടിൽനിന്ന് സാധനങ്ങൾ വാങ്ങാമെന്ന് കരുതി പോകുന്നവരും ധാരാളമുണ്ട്. ഒമാനിലെ പ്രധാന ഹൈപർ മാർക്കറ്റുകളുടെയും മറ്റും ശാഖകൾ നാട്ടിൽ പരക്കെയുള്ളതിനാൽ അവിടെനിന്ന് സാധനങ്ങൾ വാങ്ങാമെന്ന് കരുതുന്നവരുടെ എണ്ണം കൂടിവരുകയാണ്. അതേസമയം, വിനിമയനിരക്ക് ഉയർന്നത് പ്രവാസികളിൽ സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായകമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഏതായാലും രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (12 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends