Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

കഴുകൻ കണ്ണുകളുമായി സൗദി....! സുരക്ഷ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നീക്കവുമായി മുന്നിട്ടിറങ്ങി ആഭ്യന്തര മന്ത്രാലയം, സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ...

08 OCTOBER 2022 05:43 PM IST
മലയാളി വാര്‍ത്ത

നിയമങ്ങൾ കർശനമായി പാലിക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി. കുറ്റകൃത്യങ്ങൾ ഒരു തരത്തിലും ഇവിടെ വെച്ചു പൊറപ്പിക്കില്ല. ഇത്തരത്തിൽ കുറ്റകൃത്യങ്ങളിലും നിയമലംഘനങ്ങളിലും ഏർപ്പെടുന്നവർക്ക് പരമാവധി ശിക്ഷ വിധിക്കുകയും ചെയ്യുന്നു. സൗദിയിൽ പ്രധാനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാൻ എത്തിയതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ പൊതുജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നീക്കവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സൗദി. സൗദിയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ ആഭ്യന്തര മന്ത്രാലയം നിർണയിച്ചു. സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നത്.

ക്യാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി നിയന്ത്രണങ്ങളും പുതിയ വ്യവസ്ഥയിലുൾപ്പെടുത്തി. സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനാണ് പുതിയ തീരുമാനം.സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നിബന്ധന സൗദിയിലുടനീളം നടപ്പാക്കാൻ മന്ത്രിസഭ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാമറകൾ സ്ഥാപിക്കാൻ അനുവാദമുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങൾ ആഭ്യന്തരമന്ത്രാലയം നിർണയിച്ചിരിക്കുന്നത്.

പാർപ്പിട കെട്ടിടങ്ങളും ഷോപ്പിംഗ് സെൻ്ററുകളുമുൾപ്പെടെ മറ്റുസ്ഥലങ്ങളിലെല്ലാം പ്രത്യകമായ വ്യവസ്ഥകൾ പാലിച്ചു കൊണ്ട് കാമറകൾ സ്ഥാപിക്കണമെന്നാണ് മന്ത്രാലയം നിർദേശിക്കുന്നത്. ആശുപത്രികളിലെ പരിശോധനാ മുറികൾ, കിടത്തി ചികിത്സിക്കുന്ന സ്ഥലങ്ങൾ, ഫിസിയോതെറാപ്പി സെന്റര്‍ , വസ്ത്രങ്ങൾ മാറാനുള്ള സ്ഥലങ്ങൾ, ടോയ്‌ലറ്റുകൾ, വനിതാ സലൂണുകൾ, വനിതാ ക്ലബ്ബുകൾ, ടൂറിസ്റ്റുകൾക്കുള്ള പാർപ്പിട യുണിറ്റുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തിയത്.

മന്ത്രാലയത്തിൻ്റെയോ, ജുഡീഷ്യറിയുടെയോ ഉത്തരവോ അല്ലെങ്കിൽ അംഗീകൃത അന്വേഷണ അതോറിറ്റിയുടെ അഭ്യർഥനയോ ഇല്ലാതെ റെക്കോർഡ് ചെയ്ത ക്യാമറ ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ല. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥാപിക്കുന്ന ഓരോ സി.സി.ടി.വി ഉപകരണങ്ങൾക്കും ഓരോ നിരീക്ഷണ ക്യാമറക്കും 500 റിയാൽ വീതം പിഴ ചുമത്തും. വ്യവസ്ഥകൾ പാലിച്ച് സ്ഥാപിക്കാത്തതിനും പ്രദേശം സി.സി.ടി.വി നിരീക്ഷണത്തിലാണ് എന്ന് അറിയിക്കുന്ന ബോർഡ് സ്ഥാപിക്കാത്തതിനും ഓരോ ക്യാമറക്കും സി.സി.ടി.വി ഉപകരണത്തിനും ആയിരം റിയാൽ തോതിലും പിഴ ചുമത്തും.

സി.സി.ടി.വി റെക്കോർഡുകൾ സൂക്ഷിക്കാത്തതിന് 5,000 റിയാലും നിരോധിത സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാൽ 10,000 റിയാലും, നിയമ വിരുദ്ധമായി റെക്കോർഡുകൾ നീക്കം ചെയ്യുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും സി.സി.ടി.വി സംവിധാനവും റെക്കോർഡുകളും നശിപ്പിക്കുന്നവർക്കും 20,000 റിയാൽ തോതിലും പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

സൗദിയുടെ വികസനം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. അധികാരത്തിലേറിയ പിന്നാലെ രാജ്യത്തെ നേട്ടങ്ങളുടേയും വികസനത്തിന്റേയും നെറുകയിൽ എത്തിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. രാജ്യത്തെ 12 നഗരങ്ങളില്‍ വന്‍ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗണ്‍ടൗണ്‍ കമ്പനി'മുഹമ്മദ് ബിന്‍ സല്‍മാൻ പ്രഖ്യാപിച്ചു.

സ്വകാര്യമേഖലക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതികള്‍ സഹായകമാകും. സ്വകാര്യമേഖലയിലേക്ക് അവസരങ്ങള്‍ എത്തുമ്പോൾ അത് പ്രവാസികൾക്കാണ് കൂടുതൽ പ്രയോജനപ്പെടുക. മദീന, അല്‍ ഖോബാര്‍, അല്‍ അഹ്‌സ, ബുറൈദ, നജ്‌റാന്‍, ജിസാന്‍, ഹാഇല്‍, അല്‍ബാഹ, അറാര്‍, താഇഫ്, ദൗമത്തുല്‍ ജന്‍ദല്‍, തബൂക്ക് എന്നിവിടങ്ങളില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച്‌ 10 ലക്ഷം ചതുരശ്ര മീറ്ററില്‍ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (5 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (5 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (5 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (5 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (5 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (5 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (8 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (9 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (10 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (10 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (10 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (12 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (13 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (13 hours ago)

Malayali Vartha Recommends