Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ദുബായിലെത്തിയാൽ ഇനി അടിമുടി പരിശോധന, ഇത്തരക്കാർക്ക് വന്നിറങ്ങുമ്പോൾ തന്നെ പിടിവീഴും, വ്യോമ, കര, നാവിക കവാടങ്ങളിലൂടെ വ്യാജരേഖകളുമായി വരുന്നവരെ അവിടെ തന്നെ കുടുക്കാൻ പദ്ധതികള്‍, ശരീര ഭാഷ അടക്കമുള്ള ലക്ഷണങ്ങള്‍ വഴി ഇത്തരക്കാരെ കണ്ടെത്താൻ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം...

10 OCTOBER 2022 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നിയമ ലംഘകർക്കെതിരേയും അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരേയുമുള്ള നടപടികൾ കർശനമാക്കി ദുബായ്. രാജ്യത്ത് ഇത്തരത്തിലുള്ള ഒരു പ്രവർത്തിയും ഇനി നടത്താൻ ആരേയും അനുവദിക്കില്ല. ഇത് മുളയിലെ നുള്ളിക്കളയാൻ തന്നെയാണ് ശ്രമം. അത്തരത്തിൽ ഒരു മുന്നറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വ്യോമ, കര, നാവിക കവാടങ്ങളിലൂടെ വ്യാജരേഖകളുമായി വരുന്നവരെ അവിടെ തന്നെ കുടുക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്.

വ്യാജ രേഖകളുമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദുബായ് എമിഗ്രേഷന്‍ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സാങ്കേതിക വിദ്യകളുടെ സഹായം മാത്രമല്ല ഇതിനായി ഉപയോഗിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട ഒരു പ്രധാനപ്പെട്ട കാര്യം. ശരീര ഭാഷ അടക്കമുള്ള ലക്ഷണങ്ങള്‍ വഴി കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുമെന്ന് ദുബായ് ഇമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ രേഖകള്‍ പരിശോധിക്കുന്നത് പോലെ തന്നെ ശരീര ഭാഷയിലൂടെയും കള്ളത്തരം കണ്ടെത്താന്‍ കഴിയും.രേഖകള്‍ പരിശോധിക്കുമ്ബോള്‍ അവരുടെ കണ്ണുകള്‍, ശരീരത്തിന്റെ ചലനങ്ങള്‍ ഇവ സസൂക്ഷ്മം നിരീക്ഷിച്ചു നിഗമനത്തിലെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ടെര്‍മിനല്‍ 1,2,3, ജബല്‍ അലിയിലെ അല്‍മക്തൂം രാജ്യാന്തര വിമാനത്താവളങ്ങളിലായി 1357 പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ ചുമതലയിലാണ് വ്യാജരേഖകളുടെ പരിശോധന. ഓരോ പാസ്‌പോര്‍ട്ട് കൗണ്ടറും നൂതന സാങ്കേതിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി വിവിധ രാജ്യങ്ങളുടെ അസല്‍ പാസ്‌പോര്‍ട്ടും വ്യാജ പാസ്‌പോര്‍ട്ടും അതിവേഗം വേര്‍തിരിച്ചറിയാന്‍ സാധിക്കും. ഇതിനായി ഡോക്യുമെന്റ് ലാബും ഇമിഗ്രേഷനു കീഴിലുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 24 വരെ 849 വ്യാജ രേഖകള്‍ ഇവർ പിടികൂടിയിട്ടുണ്ട്.

യാത്രാരേഖകളുമായി ബന്ധപ്പെട്ട തിരിമറികളും ആള്‍മാറാട്ടവും കണ്ടെത്താന്‍ പ്രത്യേക സുരക്ഷാ പരിശീലനം നേടിയവരെയാണ് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരായി നിയമിക്കുന്നത്. അറബിക്, .ഇംഗ്ലിഷ് ഭാഷകള്‍ക്ക് പുറമെ ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, പേര്‍ഷ്യന്‍ ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്നവരാണ് ഉദ്യോഗസ്ഥര്‍.

ഇതുപോലെ രാജ്യത്ത് പാര്‍പ്പിട നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നവരെ കണ്ടെത്താൻ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. താമസ സൗകര്യവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും അതുവഴി താമസക്കാരുടെ സുരക്ഷയും സൗകര്യവും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിക്കുന്നത്.

അതോടൊപ്പം തന്നെ ഇതിനായി ആദ്യം ദുബായ് റെസ്റ്റ് എന്ന മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണ്‍ ചെയ്യണം. നിലവില്‍ അക്കൗണ്ടുള്ളവര്‍ ലോഗിന്‍ ചെയ്യണം. അല്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ഇന്‍ഡിവിഡ്വല്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് യുഎഇ പാസ് ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്.

യുഎഇ പാസ് ഉപയോഗിച്ച് ഒതന്റിക്കേറ്റ് ചെയ്ത ശേഷം ഡാഷ് ബോര്‍ഡില്‍ നിന്ന് തന്റെ ഉടമസ്ഥതയിലുള്ളതോ താമസിക്കുന്നതോ ആയ കെട്ടിടം തെരഞ്ഞെടുക്കണം. മാനേജ് കോഒക്യുപ്പന്റ് എന്നത് തെരഞ്ഞെടുത്ത് ചേര്‍ക്കാനുള്ളവരുടെ പേരുവിവരങ്ങള്‍ ചേര്‍ക്കുകയാണ് അടുത്ത പടി. താമസിക്കുന്നവരുടെ എമിറേറ്റ്സ് ഐഡി, ജനന തീയതി എന്നിവ നല്‍കി വെരിഫൈ ബട്ടന്‍ അമര്‍ത്തണം. ഈ രീതിയില്‍ കെട്ടിടത്തില്‍ താമസിക്കുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. നേരത്തേ രജിസ്റ്റര്‍ ചെയ്ത ഒരാളെ നീക്കം ചെയ്യാനാണെങ്കില്‍ ഡിലീറ്റ് ഐക്കല്‍ സെലക്ട് ചെയ്ത് സബ്മിറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.

അതായത് നിയമം അനുവദിക്കുന്നതിലും കൂടുതല്‍ ആളുകളോ കുടുംബങ്ങളോ ഒരു താമസ സ്ഥലത്ത് കഴിയുന്നുണ്ടോ എന്നും കുടുംബങ്ങള്‍ക്ക് മാത്രമായി നിശ്ചയിക്കപ്പെട്ട റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ കുടുംബത്തോടൊപ്പമല്ലാതെ തനിച്ച് താമസിക്കുന്നവര്‍ക്കായി വീടുകള്‍ അനുവദിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധിക്കുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ 19,837 ഫീല്‍ഡ് വിസിറ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. എല്ലാ ദിവസവും രാവിലെയും വൈകുന്നേരങ്ങളിലുമാണ് മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെ കൂടി സഹായത്തോടെ താമസ കേന്ദ്രങ്ങളില്‍ സംയുക്ത പരിശോധനകള്‍ നടന്നുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (59 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends