197 ദിവസം ബഹിരാകാശത്ത് ചെലവിട്ട് തിരിച്ചെത്തിയപ്പോള്‍ നടക്കുന്നത് മറന്നു!

ബഹിരാകാശത്ത് ചില മാസങ്ങള്‍ താമസിച്ച് തിരിച്ചെത്തിയ ബഹിരാകാശയാത്രികന്‍ നടക്കാന്‍ പാടുപെടുന്ന വിഡിയോ വൈറലാകുന്നു.
നാസയാത്രികനാണ് തിരിച്ചെത്തിയപ്പോള്‍ നടക്കാന്‍ പ്രയാസമുണ്ടായത്.
ഭൂഗുരുത്വത്തില്‍ അദ്ദേഹത്തിന് നടക്കാന്‍ പ്രയാസമായിരുന്നു. ഒരടി കൃത്യമായി മുന്നോട്ടു വയ്ക്കാന്‍ അദ്ദേഹം പാടുപെട്ടു.
ഒക്ടോബര്‍ അഞ്ചിന് ഷൂട്ട് ചെയ്ത വീഡിയോ ഇപ്പോഴാണ് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
197 ദിവസങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ ചെലവഴിച്ചശേഷമാണ് ബഹിരാകാശ യാത്രികന്‍ എ.ജെ.ഫ്യൂസ്റ്റല്‍ ഭൂമിയില്‍ തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha


























