Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റുബിക്‌സ് ക്യൂബ് ഈ മൂന്നു വയസ്സുകാരിയ്ക്ക് പസിളേ അല്ല!

27 DECEMBER 2018 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇപ്പോള്‍ ഏവര്‍ക്കും വളരെ പരിചിതമായൊരു പസ്സിലാണ് റുബിക്‌സ് ക്യൂബ്. പല നിറങ്ങളിലുള്ള ചെറിയ ചതുരക്കട്ടകള്‍ നിറഞ്ഞ പ്ലാസ്റ്റിക്ക് കട്ട, ഒരോ ചെറുകട്ടകളും കറക്കിയും തിരിച്ചും ക്യൂബിന്റെ ഓരോ വശവും ഒരേ നിറത്തിലാക്കണം. തലച്ചോറിനും മനസിനുമുള്ള നല്ലൊന്നാന്തരം വ്യായാമമാണ് ഈ പസ്സില്‍ ഗെയിം. എന്നാല്‍ ക്യൂബിന്റെ എല്ലാ വശവും ഒരേ നിറത്തിലാക്കുക എന്നത് അല്പം ശ്രമകരം തന്നെയാണ്. നിരന്തരമായ പരിശീലനത്തിലൂടെ ഇത് പഠിച്ചെടുക്കാവുന്നതുമാണ്. മുതിര്‍ന്നവര്‍ക്കു പോലും ഇത് ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

ഇവിടെയാണ് നിയ എന്ന മൂന്ന് വയസ്സുകാരിയുടെ കഴിവ് ശ്രദ്ധേയമാകുന്നത്. അക്ഷരം പഠിച്ചുതുടങ്ങേണ്ടേ പ്രായത്തില്‍ റുബിക്‌സ് ക്യൂബില്‍ അത്ഭുതം വിരിയിക്കുന്നു നിയ എന്ന കൊച്ചുമിടുക്കി. അക്ഷമാലകളൊന്നും നിയയ്ക്ക് അത്ര പിടിയില്ല. പക്ഷേ റുബിക്‌സ് ക്യൂബ് കൈയ്യില്‍ കിട്ടിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ സോള്‍വ് ചെയ്തിരിക്കും കക്ഷി. ആലപ്പുഴ സ്വദേശികളായ ഹാര്‍ഡ്വെയര്‍ എന്‍ജിനിയര്‍ സന്‍ജിത്തിന്റേയും വെറ്റിനറി ഡോക്ടറായ ടിക്‌സിയുടെയും മകളാണ് നിയ.

വീടിനടുത്തുള്ള മുതിര്‍ന്ന കുട്ടികള്‍ ചെയ്യുന്നത് കണ്ടാണ് നിയക്കുട്ടി ഈ പസ്സില്‍ പഠിക്കുന്നത്. ഒന്നേകാല്‍ വയസില്‍ റുബിക്‌സ് ക്യൂബുമായി ചങ്ങാത്തം കൂടിയതാണ് നിയ. നിമിഷ നേരംകൊണ്ടാണ് അവള്‍ ഇത് ചെയ്യുന്നത്. മകളുടെ നിരീക്ഷണ പാടവവും ഈ കളിയോടുള്ള താല്പര്യവും കണ്ട് പലതരത്തിലുള്ള റുബിക്‌സ് ക്യൂബുകള്‍ മാതാപിതാക്കള്‍ അവള്‍ക്ക് വാങ്ങിനല്‍കി. 1ഃ2ഃ3, ക്രിസ്മസ് ട്രീക്യൂബ്, 2ഃ2 റുബിസ്‌ക് ക്യൂബ്, പിരമിന്‍ക്‌സ് ക്യൂബ് ഒക്കെ ഈ കൊച്ചുമിടുക്കിക്ക് നിസാരമാണ്. കുഞ്ഞുകൈകളില്‍ ക്യൂബ് പിടിച്ച് വളരെ ശ്രദ്ധയോടെ പസ്സില്‍ സോള്‍വ് ചെയ്യുന്ന നിയ ഒരത്ഭുതമാവുകയാണ്.

ഇതു കൂടാതെ മറ്റൊരു വലിയ ഇഷ്ടം കൂടെയുണ്ട് ഈ കൊച്ചുമിടുക്കിക്ക്. ബോര്‍ഡ് ഗെയിമുകളുടെ കൂട്ടുകാരി കൂടിയാണ് നിയ. ഇരുന്നൂറിന് മേല്‍ ബോര്‍ഡ് ഗെയിമുകള്‍ കളിക്കാനറിയാം ഈ മിടുക്കിക്ക്. ഒരുവയസ്സില്‍ കോണിയും പാമ്പും കളിയിലൂടെ തുടങ്ങിയ ഇഷ്ടമാണ് ഇന്ന് ഇത്രയും ഗെയിമുകളില്‍ എത്തി നില്‍ക്കുന്നത്. നിയയുടെ മുറി നിറയെ ബോര്‍ഡ് ഗെയിമുകളും പസ്സിലുകളും റുബിസ്‌ക് ക്യൂബുകളുമാണ്.

മകളുടെ ഇഷ്ടമറിഞ്ഞ് പ്രോത്സാഹനവുമായി മാതാപിതാക്കള്‍ കൂടെയുണ്ട്. അതൊന്നും പോരാതെ പാട്ടിലും കരാട്ടേയിലും ഒരു കൈ നോക്കുന്നുണ്ട് നിയക്കുട്ടി. യുക്കലേലി എന്ന സംഗീത ഉപകരണവും അഭ്യസിക്കുന്നുണ്ട് നിയ ഇപ്പോള്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (4 minutes ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (21 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (27 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (30 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (54 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

Malayali Vartha Recommends