വണ്‍ വേയിലൂടെ എത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞ് ബൈക്ക് യാത്രികന്‍!

ഒരു ബൈക്ക് യാത്രികന്‍, തിരക്കേറിയ നിരത്തിലൂടെ ദിശ തെറ്റിച്ച് വന്ന് ഗതാഗതക്കുരുക്കുണ്ടാക്കിയ ബസ് ഡ്രൈവറെ മര്യാദ പഠിപ്പിച്ചു.
ബംഗളൂരുവിലാണ് സംഭവം. ബഗംളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് തെറ്റായ ദിശയില്‍ സഞ്ചരിച്ചത്. സംഭവം കണ്ട് ഒരു ബൈക്ക് യാത്രികന്‍ തന്റെ ബൈക്ക് ബസിനു മുന്‍പില്‍ നിര്‍ത്തി ബസ് ഡ്രൈവറോടും കണ്ടക്ടറോടും തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം.
ഇനിയും മുന്‍പിലേക്ക് പോകുവാന്‍ അനുവദിക്കില്ലന്നായിരുന്നു ബൈക്ക് യാത്രികന്റെ നിലപാട്.
ബൈക്ക് യാത്രികന്റെ ഹെല്‍മറ്റിലുള്ള കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഈ യുവാവിന് അഭിനന്ദനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ആളുകള്‍ ഇത്തരത്തില്‍ പ്രതികരിച്ചെങ്കില്‍ മാത്രമേ റോഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടകരമായി വാഹനോടിക്കുന്നതിന് അവസാനമുണ്ടാകു എന്നാണ് ഏവരുടെയും അഭിപ്രായം.
https://www.facebook.com/Malayalivartha


























