വിമാനം തിരക്കേറിയ റോഡില്‍ ലാന്‍ഡ് ചെയ്തപ്പോള്‍...

സോഷ്യല്‍മീഡിയയെ അമ്പരപ്പിക്കുകയാണ് തിരക്കേറിയ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍.
അമേരിക്കയിലെ അലബാമയിലാണ് സംഭവം. നിരവധി വാഹനങ്ങള്‍ ചീറിപായുന്ന ഹൈവെയുടെ ഒരു വശത്ത് വിമാനം ലാന്‍ഡ് ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍.
രണ്ടു പേര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കുന്ന ഒരു എഞ്ചിനുള്ള ഈ വിമാനം റ്റലാഡേഗ മുന്‍സിപ്പല്‍ എയര്‍പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് റിക്ക് ബ്രെയ്റ്റന്‍ഫീല്‍ഡിറ്റ് അറിയിച്ചു.
എഞ്ചിന്‍ തകരാറ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കിയതാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും യാത്രികര്‍ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























