കോഴിയിറച്ചിയൊക്കെ എന്ത്...എലിയിറച്ചിയുണ്ട്, എടുക്കട്ടേ? കിലോയ്ക്ക് 200 രൂപ മാത്രം!

ആസമിലെ ഞായറാഴ്ച വിപണിയില്‍ പൊടിപൊടിക്കുന്ന കച്ചവടം എലിയിറച്ചിയാണ്. കിലോയ്ക്ക് 200 രൂപാ നിരക്കിലാണ് എലിയിറച്ചി ഇവിടെ വില്‍ക്കുന്നത്. വേവിച്ചതും തൊലിയുരിച്ചതുമായ എലികളെയാണ് കിലോക്കണക്കിന് തൂക്കി വില്‍ക്കുന്നത്.
പാടങ്ങളില്‍ വിളവെടുപ്പ് സമയത്ത് ലഭിക്കുന്ന എലികളെയാണ് ഇത്തരത്തില്‍ ഇറച്ചിക്കായി വില്‍ക്കുന്നത്.
ഇവിടെ എലിയിറച്ചി ഏറെ പ്രിയമാണ്. വറുക്കാനും കറിവയ്ക്കാനും എലികളെ വാങ്ങുന്നവര്‍ ഏറെയാണ്.
കര്‍ഷകരാണ് വിള നശിപ്പിക്കാനെത്തുന്ന എലികളെ കെണി വച്ച് പിടികൂടി ചന്തയിലെത്തിച്ച് വില്‍ക്കുന്നത്.
കെണിയില്‍ വെറുതെ വന്ന് വീഴുന്ന ഈ എലികളും വലിയ വരുമാനമാര്‍ഗമാണ് കര്‍ഷകര്‍ക്ക് തുറന്നുകൊടുത്തിരിക്കുന്നത്.
കുമരിഗട്ടയിലെ തെയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നവരുടെ മറ്റൊരു വരുമാനമാര്‍ഗമാണ് എലികള്‍.
പാടങ്ങളിലെ എലി മാളങ്ങളുടെ പുറത്ത് വയ്ക്കുന്ന കെണികളില്‍ ദിനംപ്രതി കുടുങ്ങുന്നത് നൂറിലേറെ എലികളാണ്. കോഴിയിറച്ചിയെക്കാള്‍ വില്‍പ്പനയാണ് ഇപ്പോള്‍ എലിയിറച്ചിക്ക്.
https://www.facebook.com/Malayalivartha


























