മകള്‍ക്ക് ക്രിക്കറ്റ് മൈതാനം ഒരുക്കാന്‍, അച്ഛന്‍ ലോണെടുത്ത് ഒന്നരയേക്കര്‍ സ്ഥലം വാങ്ങിയത് വെറുതെ ആയില്ല!

ഒന്നരയേക്കറോളം സ്ഥലം വാങ്ങി സുരേന്ദ്ര; ദേശീയ ക്രിക്കറ്റ് ടീമിലെത്താനുള്ള മകളുടെ മോഹങ്ങള്‍ക്ക് തുണയാകാന്‍!
അവിടെ ഒരു ക്രിക്കറ്റ് മൈതാനം നിര്‍മിച്ചു. സമ്മാനം വെറുതെയായില്ല. മകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്നെയെത്തി.
ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ച പ്രിയ പുനിയയും അച്ഛന്‍ സുരേന്ദ്രയുമാണ് ഈ കഥയുടെ അവകാശികള്‍.
രാജസ്ഥാനിലെ ചുരു സ്വദേശികളായ സുരേന്ദ്രയും കുടുംബവും ഡല്‍ഹിയിലായിരുന്നു.
സുരേന്ദ്രയ്ക്കു ഡല്‍ഹിയില്‍ നിന്നും ജയ്പുരിലേക്ക് സ്ഥലം മാറ്റമായതോടെ പ്രിയയുടെ പരിശീലനത്തിനു തടസ്സം നേരിട്ടു. പെണ്‍കുട്ടിയായതുകൊണ്ട് ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ത്തില്ല.
മകളുടെ മോഹങ്ങള്‍ എന്നും പ്രോല്‍സാഹിപ്പിച്ച സുരേന്ദ്ര ഒടുവില്‍ മകള്‍ക്കായി 'സാഹസ'ത്തിനു മുതിര്‍ന്നു.
ജയ്പുരിനടുത്ത് ഏകദേശം ഒന്നരയേക്കര്‍ സ്ഥലം വില കൊടുത്തു വാങ്ങി. അതിനു വേണ്ടി വന്നത് 22 ലക്ഷത്തോളം രൂപ!

അച്ഛന്റെ സമ്മാനം പ്രിയ മനസ്സു കൊണ്ടു സ്വീകരിച്ചു. ഒരു വര്‍ഷത്തിനകം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടി!
https://www.facebook.com/Malayalivartha


























