ഹര്‍ത്താല്‍ ദിനത്തില്‍ വൈറല്‍ ചിരി പടര്‍ത്തിയ ആ ഓട്ടത്തിനു പിന്നില്‍...

സംസ്ഥാനത്തൊട്ടാകെ, ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ധാരാളം അക്രമസംഭവങ്ങള്‍ അരങ്ങേറി.
അപ്പോഴും ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളെ ചിരിപ്പിച്ച് വ്യാപകമായി പ്രചരിച്ചു. അതിലൊന്നാണ് പോലീസ് വാഹനത്തിനരികെ കൂടി ഓടുന്ന ഹര്‍ത്താല്‍ അനുകൂലിയുടെ ചിത്രം.
ഈ ചിത്രത്തിനു പിന്നിലെ സംഭവം വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പോലീസില്‍നിന്നു രക്ഷപ്പെടാനായി ഓടിയ പ്രവര്‍ത്തകന്‍ നേരെ ചെന്നു പെട്ടത് പോലീസിന്റെ തന്നെ കൈയില്‍.
അവര്‍ തൂക്കിയെടുത്ത് പോലീസ് വാഹനത്തില്‍ കയറ്റുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























