കുപ്പിയില്‍ നിന്നും, ദാഹിച്ചു വലഞ്ഞ കോലയ്ക്ക് വെള്ളം നല്‍കുന്ന യുവതി

ദാഹിച്ചു വലഞ്ഞ കോലയ്ക്ക് യുവതി വെള്ളം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയുടെ പ്രശംസ നേടുന്നു.
കടുത്ത വേനലിനെ തുടര്‍ന്ന് ഉരുകുന്ന ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം.
മരത്തില്‍ കയറി ഇരിക്കുന്ന കോലയുടെ സമീപമെത്തിയ യുവതി തന്റെ കൈവശമിരുന്ന കുപ്പിയില്‍ നിന്നും വെള്ളം കോലയുടെ വായയിലേക്ക് ഒഴിച്ചു നല്‍കുക ആയിരുന്നു.
വെള്ളം കുടിച്ചു മതിയായ കോല പിന്നീട് മരത്തിനു മുകളിലേക്ക് കയറിപോകുന്നതും വീഡിയോയില്‍ കാണാം.
ചില ദിവസങ്ങളില്‍ ഇവിടെ അന്തരീക്ഷ ഊഷ്മാവ് 44 ഡിഗ്രി സെല്‍ഷ്യസാണ്.

ഇവിടെ മനുഷ്യരുടെയും മൃഗങ്ങളുടെയും അവസ്ഥ പരിതാപകരമായി തീര്‍ന്നിരിക്കയാണ്.
https://www.facebook.com/Malayalivartha


























