317 കിലോ തൂക്കവുമായി 34 വയസുള്ള കേസി കിങ്!

എഴുന്നേല്‍ക്കുന്നത് ദിവസവും ഉച്ചക്ക് 12 മണിക്ക്. ഭക്ഷണം കഴിച്ചതിന് ശേഷം നേരെ വീഡിയോ ഗെയിം കളിക്കാന്‍ പോകും. പറഞ്ഞു വരുന്നത് ഒരു കുട്ടിയുടെ കാര്യമല്ല 34 വയസുള്ള ഒരു മനുഷ്യന്റെ കാര്യമാണ്. 317 കിലോ ഉള്ള കേസി കിങ് ആണ് ആ മനുഷ്യന്‍.
ഇയാളെ ഇപ്പോഴും നോക്കുന്നത് അച്ഛനാണ്. കാരണം സ്വന്തമായി ജോലിക്ക് പോകാന്‍ കഴിയില്ല. അതിന് ശ്രമിക്കാറും ഇല്ല. ഗെയിം കളിക്കുക ഭക്ഷണം കഴിക്കുക എന്നത് മാത്രമാണ് ഇയാളുടെ തൊഴില്‍. പ്രാഥമിക ആവശ്യങ്ങള്‍ നടത്താന്‍ അച്ഛന്റെ സഹായം വേണം. കുളിക്കാന്‍ വീടിന് മുന്നില്‍ വലിയൊരു ബാത്ത്ടബ്ബ് ഉണ്ട് പക്ഷേ കുളിപ്പിക്കാന്‍ അച്ഛന്‍ വേണം.
തടി അമിതമായി കൂടിയപ്പോള്‍ തൊഴിലൊന്നും എടുക്കാന്‍ വയ്യാതായി. അന്ന് അമ്മയോടൊപ്പമായിരുന്നു താമസം. വെറുതേ വീട്ടില്‍ കുത്തിയിരുന്നുകൊണ്ട് തീറ്റയും വീഡിയോ ഗെയിം കളിയും മാത്രമായപ്പോള്‍ അമ്മ പറഞ്ഞു, ആ വീട്ടില്‍ കഴിയണമെങ്കില്‍ വരുമാനം കണ്ടെത്തണമെന്ന്!
അന്നിറങ്ങിയതാണ് അച്ഛന്റെ വീട്ടിലേയ്ക്ക്! അച്ഛനാണെങ്കിലോ ജോലിയെടുക്കണമെന്ന് പറയുകയേ ഇല്ലെന്നു മാത്രമല്ല, സര്‍വ്വ സമയവും തിന്നാനുള്ളവ വാങ്ങിക്കൊടുക്കുകയും ചെയ്യും!
തുണി ശരീരത്തില്‍ കിടക്കുന്നത് ബുദ്ധിമുട്ട് ആയതുകൊണ്ട് നഗ്‌നനായി ആണ് വീടിനുള്ളില്‍ അദ്ദേഹം ജീവിക്കുന്നത്. വീഡിയോ ഗെയിം ആണ് തന്റെ ലോകമെന്നും ഭക്ഷണം കഴിച്ചായിരിക്കും താന്‍ മരിക്കുന്നതെന്നും കേസി പറയുന്നു.ടിഎല്‍സി റിയാലിറ്റി സീരിസായ ഫാമിലി ബൈ ദി ടണ്‍ എന്ന പരിപാടിയിലൂടെയാണ് കേസിയുടെ ജീവിതകഥ പുറം ലോകം അറിഞ്ഞത്.
https://www.facebook.com/Malayalivartha


























