കുതിച്ചുപായുന്ന ലോറിയുടെ ബംബറില്‍ ഒരു യുവാവ്!

വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വിഡിയോയ്ക്ക് നല്‍കാന്‍ ന്യായീകരണങ്ങള്‍ ഒന്നുമില്ലെന്നാണ് ലഭിക്കുന്ന കമന്റുകള്‍.
നാഷണല്‍ ഹൈവേയുടെ ലെയ്‌നിലൂടെ, ദിശമാറി അമിത വേഗത്തില്‍ പോകുന്ന ലോറികളുടെ വിഡിയോ ഇതിനു മുന്‍പും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
എതിര്‍ദിശയിലേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ക്കുള്ള പാതയിലൂടെ അമിതവേഗത്തില്‍ വാഹനമോടിക്കുന്നതാണ് ഈ വിഡിയോ. അത് തടയാന്‍ ശ്രമിച്ച യുവാവിനെ ലോറിയുടെ ബംബറില്‍ വച്ചുകൊണ്ടായിരുന്നു ഡ്രൈവറുടെ ഈ മരണപാച്ചില്‍.
എതിര്‍ദിശയില്‍ വേഗത്തില്‍ പോയിക്കൊണ്ടിരിക്കുന്ന ലോറിയെ യുവാവ് തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം.
ലോറിയുടെ ബംബറില്‍ കയറി നിന്ന യുവാവിനെയും കൊണ്ട് ഡ്രൈവര്‍ മുന്നോട്ട് പായുകയായിരുന്നു. പിന്നീട് ഏറെ നേരത്തെ ശ്രമത്തിന് ശേഷം യുവാവ് ലോറിയുടെ പിറകില്‍ അപകടമില്ലാതെ എത്തുന്നതും വിഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha


























