Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകസഭയില്‍ മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്


ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം; കേരളത്തിലല്ലാ..കര്‍ണാടകയിൽ


കൊൽക്കത്തയിലുള്ള കെട്ടിടത്തിന്റെ ആറാംനിലയിൽ നിന്നു നോട്ടുകൾ മഴപോലെ താഴേക്ക് പതിച്ചു ... ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍ ആണ് ഇങ്ങനെ താഴേക്ക് പറന്നു വീണത്


നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ? സുരാജ് താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്‌- ഡോക്ടർ നെൽസൺ ജോസഫ്


ഓസ് ട്രേലിയന്‍ കുടിയേറ്റരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കാവുന്ന പുതിയ റീജിയണല്‍ വിസകളും, പുത്തന്‍ പോയിന്റ് സമ്പ്രദായവും നവംബര്‍ 16 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു..പുതിയ വിസകളിലെത്തുന്നവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ PRന് അപേക്ഷിക്കാം

പ്രണയത്തിന്റെ മറ്റൊരു മുഖം!! ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞിലെയെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത... കേരളത്തില്‍ മൂന്ന് മാസത്തിനിടെ മൂന്ന് തീകൊളുത്തി കൊലപാതകം; പ്രണയത്തിന്റെ മറ്റൊരു തീവ്രമായ വൈകാരിക ഭാവം ആവർത്തിക്കപ്പെടുമ്പോൾ...

16 JUNE 2019 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ? സുരാജ് താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്‌- ഡോക്ടർ നെൽസൺ ജോസഫ്

രണ്ട് വർഷം മുമ്പ് ആരോ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു; ഇപ്പോൾ ചെന്നൈയിലെ പാർക്ക് ടൗൺ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നിയമം തെറ്റിക്കുന്നവരെ കുരച്ചു ചാടി ഭയപ്പെടുത്തുന്ന ചിന്നപ്പൊണ്ണയി: സോഷ്യൽ മീഡിയ കീഴടക്കിയ നായ

നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാനുള്ള ധൈര്യമുണ്ടോ? നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഡോക്ടർമാർ!!

നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം... ചെളിയില്‍ കുളിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വൈറലായ വെഡ്ഡിങ് ഫോട്ടോഷൂട്ട്

ക്യാമറ കണ്ണിൽ കുടുങ്ങിയ കുട്ടി ഡാൻസ് ടീച്ചർ... സ്റ്റേജിന് മുന്നിൽ സംഭവിച്ചത് എന്തെന്ന് കണ്ടോ?

പ്രണയത്തിന്റെ മറ്റൊരു മുഖം. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞിലെയെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത. ഒന്നു നിർത്തൂ ഈ തീക്കളി. മാവേലിക്കരയില്‍ വനിത പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ വെട്ടിയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. ആലുവ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അജാസ് ആണ് സൗമ്യയെ കൊലപ്പെടുത്തിയത്. സ്‌നേഹബന്ധത്തിലുണ്ടായ താളപ്പിഴയാണ് മൂന്ന് മക്കളുടെ അമ്മയായ സൗമ്യയെ അജാസ് അതി ദാരുണമായി കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രണയം നിരസിച്ചതിനും ബന്ധത്തിലെ തകര്‍ച്ചയിലും മൂന്ന് സ്ത്രീകളാണ് തീകൊളുത്തി കൊലചെയ്യപ്പെട്ടത്. ഇതില്‍ അവസാനത്തെ ഇരയാണ് സൗമ്യ. വളരെ ആസൂത്രിതമായാണ് സൗമ്യയെ അജാസ് കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തി സ്‌കൂട്ടറില്‍ പുറത്തേക്ക് പോയ സമയം സൗമ്യയെ അജാസ് കാറിലെത്തി ഇടിച്ച്‌ വീഴ്ത്തി. ഒടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിവാള്‍ കൊ്ണ്ട് വെട്ടി. തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു. ഇരുവരും കൊച്ചിയില്‍ ഒരുമിച്ച്‌ ജോലി ചെയ്തിട്ടുണ്ട്. ഈ സമയം ഉണ്ടായ പ്രണയബന്ധത്തിലെ ഉലച്ചിലാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തുരുവല്ലയില്‍ 19കാരിയെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്തിയതാണ് മൂന്ന് മാസത്തിനിടെ നടന്ന പ്രണയകൊലപാതകങ്ങളില്‍ ആദ്യമത്തേത്. കഴിഞ്ഞ മാര്‍ച്ച്‌ 13നായിരുന്നു സംഭവം. തിരുവല്ല റെയില്‍വെ സ്റ്റേഷന് സമീപം റേഡിയോളജി കോഴ് പഠിച്ചിരുന്ന പെണ്‍കുട്ടിയെ കുത്തിയ ശേഷം പെട്രോളൊഴിച്ച്‌ യുവാവ് കത്തിച്ചത്. പെണ്‍കുട്ടിയുടെ പിന്നാലെ എത്തിയ യുവാവ് സംഭവസ്ഥലത്ത് വെച്ച്‌ കുട്ടിയെ തടഞ്ഞ് സംസാരിക്കുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കുത്തുകയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയും ചെയ്യുന്നു. നാട്ടുകാര്‍ ഓടിക്കൂടി പെണ്‍കുട്ടിയുടെ തീ കെടുത്താന്‍ ശ്രമിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന കുട്ടി അധികം വൈകാതെ മരിച്ചു.

പെണ്‍കുട്ടിയും പ്രതി അജിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മുതല്‍ സഹപാഠികളായിരുന്നു. അന്ന് മുതല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നെന്നാണ് അജിന്‍ പോലീസില്‍ പറഞ്ഞത്. പ്രണയബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയായിരുന്നു അജിന്റെ ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്തയുടെ ഞെട്ടല്‍ തീരുന്നതിന് മുമ്ബാണ് മറ്റൊരു പ്രണയത്തിന്റെ പേരിലെ തീകൊളുത്തി കൊല കേരളത്തെ ഞെട്ടിച്ചത്. സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി അവൾ ഈ ലോകത്ത് നിന്നും യാത്രയായതും വളരെ വേദനയോടെയാണ് ഇന്നും മനസ്സിൽ നിന്നും മായാതെ വിങ്ങുന്ന നൊമ്പരമായി മാറുകയാണ്. അതിന് പിന്നാലെയാണ് ഇപ്പോൾ തൃശ്ശൂര്‍ ചിയാരത്ത് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്ന സംഭവം പുറത്ത് വരുന്നത്.

22 കാരിയായ ചിയാരം സ്വദേശി നീതുവാണ് മരിച്ചത്. ബി.ടെക് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ ജിതേഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. വീട്ടുമുറ്റത്തെത്തിയ ജിതേഷ് കുറച്ച്‌ സമയം പെണ്‍കുട്ടിയുമായി സംസാരിച്ചു. പിന്നീട് ഇത് വാക്കേറ്റത്തിലേയ്ക്ക് നീങ്ങുകയും ഇയാള്‍ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു. ഏറെനാളായി ഈ യുവാവ് തന്നെ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ, ഇന്ന് അപ്രതീക്ഷിതമായാണ് യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഉറ്റവരുടെ കണ്ണ് മുൻപിൽ വച്ച് പ്രാണനായ മകൾ ജീവനോടെ കത്തിയെരിയുന്ന കാഴ്ച അവരുടെ ഉള്ള് പൊള്ളിച്ചിട്ടുണ്ടാകാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡന കേസില്‍ ആള്‍ദൈവം ആള്‍ദൈവം നിത്യാനന്ദയുടെ രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍  (7 minutes ago)

ലോകസഭയില്‍ കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്  (1 hour ago)

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം....  (1 hour ago)

സ്വകാര്യ ഏജന്‍സിയെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തിച്ച് കോടികള്‍ കൊയ്യുന്നെന്ന മലയാളി വാര്‍ത്ത സത്യമായി, ആലുവ മുന്‍സിഫ് കോടതി നേരത്തെ നല്‍കിയ സ്‌റ്റേ ഇന്ന് അനിശ്ചിതകാലത്തേക്ക് നീട്ടി  (1 hour ago)

20കാരിയുടെ തലചുറ്റലിന്റെ കാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ കുഴങ്ങി; സിടി സ്‌കാനിലൂടെ കണ്ടെത്തിയത് യുവതിക്ക് തലച്ചോറിൽ സെറിബെല്ലം ഇല്ലെന്ന്  (1 hour ago)

ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യം  (1 hour ago)

കാൽനൂറ്റാണ്ട് കഴിയുമ്പോൾ നീതി തേടി അഭയ ഇപ്പോഴും അലയുന്നു; കേരള കുറ്റാന്വേഷണ പരമ്പരയിൽ ചരിത്രമാകുകയാണ് സിസ്റ്റർ അഭയകേസ്; ഇരുപത്തിയേഴു വര്ഷം പിന്നിടുമ്പോൾ എത്തിനിൽക്കുന്നത് എവിടെയാണ് ... ഒളിഞ്ഞിരിക്കുന്  (1 hour ago)

മുല്ലപെരിയാര്‍ കേന്ദ്രം തമിഴ്‌നാടിനൊപ്പം, സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി, കേരള എം.പിമാര്‍ കലിപ്പില്‍  (1 hour ago)

പ്ലാസ്റ്റിക് ബാഗുകള്‍ക്കും കുപ്പികള്‍ക്കും നിരോധനം; സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം  (2 hours ago)

നടതുറന്ന ശേഷം ഹൃദയാഘാതം വന്നത് 15 പേർക്ക്; പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകാന  (2 hours ago)

ശബരിമല: ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വിപുലമായ ആരോഗ്യ സംവിധാനങ്ങള്‍  (2 hours ago)

കെട്ടിടത്തിനു മുകളിൽ നിന്ന് കാശുമഴ...  (2 hours ago)

ശമ്പളം കിട്ടാത്ത ജീവനക്കാർ പട്ടിയെ കൊല്ലുന്നത് പോലെ മനുഷ്യരെ കൊല്ലുന്നു; കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബസ് ഇടിച്ച് മരിക്കുന്നവരുടെ എണ്ണം ഭീകരമായി വർധിക്കുന്നു; ജീവനിൽ കൊതിയുണ്ടെങ്കിൽ സൂക്ഷിച്ച് പോവുക  (2 hours ago)

ടൂറിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി  (2 hours ago)

ജോളിയാമ്മയെ വെട്ടിലാക്കി സഹോദരന്മാരുടെ മൊഴി; കല്ലറകള്‍ പൊളിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഞങ്ങളോട് എല്ലാം തുറന്നു പറഞ്ഞു  (2 hours ago)

Malayali Vartha Recommends